തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ട്രോമ കെയർ സംവിധാനം മെച്ചപ്പെടുത്തിയത് ആര് ? മന്ത്രിമാർ തമ്മിൽ തർക്കം: 2021-ൽ മോശമായിരുന്നുവെന്നും ഇപ്പോൾ മെച്ചപ്പെട്ടെന്നും വീണ ജോർജ്: ഇത് ശരിയല്ലന്ന് മുൻ മന്ത്രി കെ.കെ.ശൈലജ
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജ്ജിനെ തിരുത്തി മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ട്രോമ കെയർ സംവിധാനം 2021ല്‍ മോശം അവസ്ഥയിലാണ് പ്രവർത്തിച്ചിരുന്നതെന്ന മന്ത്രിയുടെ വാദം വസ്തുത പിശകാണെന്ന് കെ.കെ.
ശൈലജ. മാത്രമല്ല ട്രോമകെയർ മെച്ചപ്പെടുത്താനുള്ള എല്ലാ നടപടികളുമെടുത്തത് താൻ ആരോഗ്യമന്ത്രിയായിരുന്ന കാലത്താണെന്നും കണക്കുകള്‍ എടുത്തു പറഞ്ഞ് കെ.കെ. ശൈലജ വ്യക്തമാക്കുന്നു. സ്വകാര്യ ചാനലിലാണ് മുൻ ആരോഗ്യമന്ത്രി ഇപ്പോഴത്തെ ആരോഗ്യമന്ത്രിയുടെ വാദത്തെ പൂർണമായും തള്ളിയത്.
“തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തെ കേന്ദ്ര സര്‍ക്കാര്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ആയി തിരഞ്ഞെടുത്തു. രണ്ടു കോടി രൂപ ഓരോ വര്‍ഷവും ഇതിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളേജിന് ലഭിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ സര്‍ക്കാരിന്റെ തുടക്കകാലത്ത് 2021ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മുന്നറിയിപ്പില്ലാത്ത സന്ദര്‍ശനമാണ് എമര്‍ജന്‍സി മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രവര്‍ത്തനങ്ങളിലേക്ക് തുടക്കം കുറിച്ചത്. ‘പഴയ കാഷ്വാലിറ്റി’ പ്രവര്‍ത്തിച്ചിരുന്ന അത്യാഹിത വിഭാഗം സ്ഥലപരിമിതിയോടെ, അടിസ്ഥാന സൗകര്യങ്ങളില്ലാതെ ഞെങ്ങി ഞെരുങ്ങിയാണ് പ്രവര്‍ത്തിച്ചു വന്നിരുന്നത്.’ എന്നായിരുന്നു വീണ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ പരാമർശം.
2021ലെ മോശം അവസ്ഥയും 2024 ലെ പുരോഗതിയും കാണിച്ച് മന്ത്രി ഫേസ്ബുക്കിലിട്ട പോസ്റ്റിനായിരുന്നു കെ.കെ. ശൈലജയുടെ മറുപടി. ‘2021ല്‍ മെഡിക്കല്‍ കോളേജ് പഴയ അത്യാഹിത വിഭാഗം സന്ദര്‍ച്ചിച്ചപ്പോഴുള്ള ഫോട്ടോയും ഇപ്പോഴത്തെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിന്റെ ഫോട്ടോയും പങ്കുവയ്ക്കുന്നു’ എന്ന് പറഞ്ഞുകൊണ്ട് 2021ലേയും 2024ലെയും ചിത്രങ്ങളും വീണ ജോർജിന്റെ പോസ്റ്റിലുണ്ട്.