തിരുവനന്തപുരം മേയർ സ്ഥാനാർത്ഥി: പേരുകൾ മാറിമറിയുന്നു: ഒടുവിൽ കേട്ടത് പാറ്റൂർ രാധാകൃഷ്ണൻ: ബിജെപിക്ക് കേവല ഭൂരിപക്ഷത്തിന് ഒരാളുടെ പിന്തുണ കൂടി വേണം; രാധാകൃഷ്ണനെ പാർട്ടിയുടെ ഒപ്പം കൂട്ടാനുള്ള നീക്കം ബിജെപി നടത്തിയിരുന്നു; രാധാകൃഷ്ണൻ നിലപാട് വ്യക്തമാക്കിയിട്ടില്ല. 

Spread the love

തിരുവനന്തപുരം :മേയറായി അപ്രതീക്ഷിത സ്ഥാനാർത്ഥി വരുമോ? വി.വി. രാജേഷ്, ആർ ശ്രീലേഖ തുടങ്ങിയ പരിചിത മുഖങ്ങളെ കുറിച്ചുള്ള ചർച്ചകള്‍ മുറുകുന്നതിനിടയിലാണ് അപ്രതീക്ഷത സ്ഥാനാർത്ഥിയുടെ പേര് ചിത്രത്തിലെത്തുന്നത്. അത് പാറ്റൂർ വാർഡില്‍ നിന്നും ജയിച്ച കെ. രാധാക്യഷ്ണനാണ്. തിരുവനന്തപുരം കോർപ്പറേഷൻ ഏറ്റവും വലിയ ഒറ്റ കക്ഷിയായി വിജയിച്ചെങ്കിലും ബിജെപിക്ക് കേവല ഭൂരിപക്ഷത്തിന് ഒരു സീറ്റ് കുറവുണ്ട്.

video
play-sharp-fill

രാധാകൃഷ്ണനെ പാർട്ടിയുടെ ഒപ്പം കൂട്ടാനുള്ള നീക്കം ബിജെപി നടത്തിയിരുന്നു. എന്നാല്‍ രാധാകൃഷ്ണൻ നിലപാട് വ്യക്തമാക്കിയിട്ടില്ല. അതേ സമയം മന്ത്രി വീ ശിവൻകുട്ടിയും കടകംപള്ളിയെയും രാധാകൃഷ്ണൻ വീട്ടിലെത്തി കണ്ടിരുന്നു. പലരും വിളിച്ചു എന്നാണ് രാധാകൃഷ്ണൻ പറയുന്നത്. പ്രദേശത്ത് ജനങ്ങളുമായി കൂടിയാലോചിച്ച ശേഷം തീരുമാനമെടുക്കും .

ജനങ്ങളെ വിളിച്ചുചേർത്ത് യോഗം ചേരും.. ജനങ്ങളുടെ ആവശ്യങ്ങള്‍ മുന്നില്‍ വയ്ക്കും. വ്യക്തിപരമായി ഒരു ഡിമാൻഡും ഇല്ല. ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടിയാണ് താൻ പ്രവർത്തിക്കുന്നതെന്നും രാധാകൃഷ്ണൻ പറഞ്ഞു രാധാകൃഷ്ണന് പുറമേ പൗണ്ട് കടവ് വാർഡില്‍ സ്വതന്ത്രനായി മത്സരിച്ച സുധീഷ് കുമാറും വിജയിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിജെപിക്ക് അധികാരത്തില്‍ എത്തണമെങ്കില്‍ ഇവരുടെ നീക്കം നിർണായകമാണ്. 101 ഡിവിഷനുകള്‍ ഉള്ള തിരുവനന്തപുരം കോർപ്പറേഷനില്‍ ഇത്തവണ 100 ഡിവിഷനു കളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. വിഴിഞ്ഞത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് ഒരു വാർഡിലെ വോട്ടെടുപ്പ് മാറ്റിവെച്ചു .

ഏത് പ്രതിസന്ധിയിലും എല്‍ഡിഎഫിനൊപ്പം ഉറച്ചു നിന്നതാണ് തിരുവനന്തപുരം കോർപ്പറേഷൻ. എല്‍ഡിഎഫിന്റെ സീറ്റ് നില 51 ല്‍ നിന്നും 29 ആയി. കഴിഞ്ഞതവണ രണ്ടാം സ്ഥാനക്കാരായ എൻഡിഎ ഇത്തവണ ഒന്നാം സ്ഥാനത്തെത്തി. നില മെച്ചപ്പെടുത്താൻ കോണ്‍ഗ്രസിനും കഴിഞ്ഞു. കഴിഞ്ഞതവണ 10 സീറ്റ് നേടിയ കോണ്‍ഗ്രസ് ഇത്തവണ 9 സീറ്റ് അധികം നേടി. ഏകദേശം അര നൂറ്റാണ്ടോളം തുടർച്ചയായി കോർപ്പറേഷൻ ഭരണം കയ്യാളിയ എല്‍ഡിഎഫിന് കനത്ത തിരിച്ചടിയാകുന്നതാണ് ഈ തിരഞ്ഞെടുപ്പ് ഫലം.