ഒരു മനുഷ്യൻ വന്ന് ചോദിച്ചാല്‍ ഒരക്ഷരം മറുപടി പറയില്ല: തിരിഞ്ഞുനോക്കാൻ പോലും തയ്യാറാകില്ല: മെഡിക്കല്‍ കോളജില്‍ മുഴുവന്‍ കൈക്കൂലിയുടെ ബഹളമാണ് :എമർജൻസി ആൻജിയോഗ്രാം ചെയ്യുന്നതിന് വേണ്ടി വന്നിട്ട് അഞ്ചുദിവസമായി: ആരും തിരിഞ്ഞു നോക്കുന്നില്ല: തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ കിട്ടാതെ മരിച്ച ഓട്ടോ ഡ്രൈവറുടെ ഓഡിയോ പുറത്ത്.

Spread the love

കൊല്ലം:തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി ചികിത്സാപ്പിഴവിനെത്തുടര്‍ മരിച്ച കൊല്ലം പന്മന സ്വദേശി വേണുവിന്‍റെ ഓഡിയോ സന്ദേശം പുറത്ത്.താൻ മരിച്ചാല്‍ അതിന് കാരണം ആശുപത്രിയുടെ അനാസ്ഥ എന്ന വേണുവിന്റെ ശബ്ദ സന്ദേശം കുടുംബമാണ് പുറത്ത് വിട്ടത്.

video
play-sharp-fill

മെഡിക്കല്‍ കോളജില്‍ അഴിമതിയാണ്.ഒരു മനുഷ്യൻ വന്ന് ചോദിച്ചാല്‍ ഒരക്ഷരം മറുപടി പറയില്ല. തിരിഞ്ഞുനോക്കാൻ പോലും തയ്യാറാകില്ല.മെഡിക്കല്‍ കോളജില്‍ മുഴുവന്‍ കൈക്കൂലിയുടെ ബഹളമാണ്.എമർജൻസി ആൻജിയോഗ്രാം ചെയ്യുന്നതിന് വേണ്ടി അഞ്ചുദിവസം വന്നതാണ്. നോക്കാൻ വന്ന ഡോക്ടറോട് ചോദിച്ചപ്പോഴും അവർക്ക് അറിയില്ല.എമര്‍ജന്‍സി രോഗിയെന്ന നിലയില്‍ കൊണ്ടുവന്ന എക്കോ എടുക്കാൻ പോലും അഞ്ച് ദിവസം എടുത്തു.

സാധാരണക്കാരുടെ ഏറ്റവും വലിയ ആശ്രയമാകേണ്ട ആതുരാലായം ഓരോ ജീവന്‍റെയും ശാപം നിറഞ്ഞ നരകഭൂമിയായി മാറി.എന്റെ ജീവന് എന്തെങ്കിലും അപായം സംഭവിച്ചാല്‍ ഇവിടുത്തെ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ്’. തിരുവന്തപുരം മെഡിക്കല്‍ കോളജിലെ അധികൃതരുടെ ഉദാസീനതയോ,അലംഭാവം കൊണ്ട് തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പുറം ലോകം അറിയണമെന്നും ഈ ഓഡിയോ സന്ദേശം പുറത്ത് വിടണമെന്നും വേണു പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

48കാരനായ വേണു ഇടപ്പള്ളി കോട്ട സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു. കൊല്ലം ജില്ലാ ആശുപത്രിയില്‍ നിന്നാണ് ഗുരുതരാവസ്ഥയിലായിരുന്ന വേണുവിനെ തിരുവനന്തപുരത്തേക്ക് അയച്ചത്.ഒക്ടോബർ 31ന് എത്തിയ രോഗിക്ക് അഞ്ച് ദിവസം കിടന്നിട്ടും ആൻജിയോഗ്രാം ചെയ്തില്ലെന്ന് കുടുംബം ആരോപിക്കുന്നു.ഡോക്ടർ കുറിച്ച മരുന്നുകള്‍ ആശുപത്രിയില്‍ ഇല്ലെന്ന് നേഴ്സ് മറുപടി നല്‍കിയതായി വേണുവിന്‍റെ ഭാര്യ സിന്ധു പറഞ്ഞു.സംഭവത്തില്‍ കുടുംബം മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.

അതേസമയം,വേണുവിന്‍റെ കുടുംബത്തിന്‍റെ ആരോപണങ്ങള്‍ നിഷേധിച്ച്‌ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് രംഗത്തെത്തി.രോഗിക്ക്‌എല്ലാ ചികിത്സയും കൃത്യമായി നല്‍കി.ഇപ്പോള്‍ ഉന്നയിക്കപ്പെടുന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അധികൃതര്‍ വ്യക്തമാക്കി.