
തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ സ്വർണ വേട്ട. ട്രെയിനില്‍ കടത്തുകയായിരുന്ന നാല് കോടിയോളം വില വരുന്ന സ്വർണം പിടികൂടി. ഡാൻസഫ് ഇന്റലിജൻസ് സംഘം നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്.
കന്യാകുമാരി- ബാംഗ്ലൂർ ഐലൻഡ് എക്സ്പ്രസില്‍ നിന്ന് അസ്വഭാവികമായി കണ്ട ബാഗ് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. തമ്പാനൂർ റെയില്‍വേ പൊലീസ് സ്വർണവും ഒപ്പമുണ്ടായിരുന്ന ആളെയും കസ്റ്റഡിയില്‍ എടുത്തു.
മതിയായ രേഖകള്‍ ഇല്ലാതെയാണ് സ്വർണം ഇയാള്‍ തിരുവനന്തപുരത്ത് എത്തിച്ചത്. വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


