
തിരുവനന്തപുരം: കോർപ്പറേഷൻ ഭരണം ബിജെപി പിടിച്ചെടുത്തതിന്റെ ചരിത്രവിജയത്തിനിടയിലും മുൻ ഡിജിപി ആർ. ശ്രീലേഖയുടെ അതൃപ്തി തിരിച്ചടിയാകുന്നു.
മേയർ തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ പൂർത്തിയാകുന്നതിന് മുൻപേ കൗണ്‍സില്‍ ഹാള്‍ വിട്ട് ശ്രീലേഖ മടങ്ങിയത് രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചർച്ചയായിട്ടുണ്ട്.
കേന്ദ്രമന്ത്രി സുരേഷ് ഗോപിയോട് അല്പനേരം സംസാരിച്ച ശേഷം, വിജയഘോഷങ്ങള്‍ക്കും പടക്കം പൊട്ടിക്കലിനും കാത്തുനില്‍ക്കാതെ ശ്രീലേഖ തനിച്ച് കാർ വരുത്തി മടങ്ങുകയായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടക്കം മുതല്‍ ബിജെപിയുടെ മേയർ സ്ഥാനാർത്ഥിയെന്ന രീതിയില്‍ ഉണ്ടായിരുന്നത് ശ്രീലേഖ ആയിരുന്നു. എന്നാല്‍ അവസാന നിമിഷം വി.വി. രാജേഷിനെ മേയറാക്കാൻ പാർട്ടി തീരുമാനിച്ചു.
അതൃപ്തി ശ്രീലേഖ പാർട്ടി നേതൃത്വത്തെ നേരിട്ട് അറിയിച്ചിട്ടുണ്ട് എന്നാണ് സൂചന. തനിച്ച് സ്വന്തം കാർ വരുത്തിയാണ് അവർ മടങ്ങിയത്.




