തിരുവനന്തപുരം ആറ്റുകാല്‍ പൊങ്കാലയ്‌ക്കെത്തിയ ഭക്തജനങ്ങളില്‍ നിന്ന് അമിത പാര്‍ക്കിംഗ് ഫീസ് ഈടാക്കിയ അനധികൃത പാര്‍ക്കിംഗ് കേന്ദ്രം നടത്തിപ്പുകാരെനതിരെ മേയര്‍ക്ക് ലഭിച്ച പരാതിയില്‍ ദ്രുതഗതിയില്‍ നടപടിയെടുത്ത് മേയര്‍ വി.വി. രാജേഷ്.

Spread the love

തിരുവനന്തപുരം:ആറ്റുകാല്‍ പൊങ്കാലയ്‌ക്കെത്തിയ ഭക്തജനങ്ങളില്‍ നിന്ന് അമിത പാര്‍ക്കിംഗ് ഫീസ് ഈടാക്കിയ അനധികൃത പാര്‍ക്കിംഗ് കേന്ദ്രം നടത്തിപ്പുകാരെനതിരെ മേയര്‍ക്ക് ലഭിച്ച പരാതിയില്‍ ദ്രുതഗതിയില്‍ നടപടിയെടുത്ത് മേയര്‍ വി.വി.
രാജേഷ്. മണക്കാട് സ്വദേശിയായ ഷറഫുദ്ദീന്‍ ആണ് അനധികൃത പാര്‍ക്കിംഗ് കേന്ദ്രത്തിന്റെ നടത്തിപ്പുകാരന്‍.

video
play-sharp-fill

ആറ്റുകാലിന് സമീപം ഐരാണിമുട്ടത്ത് ചിറപ്പാലത്തിന് സമീപത്തെ സ്ഥലം ഇയാള്‍ അനധികൃത പാര്‍ക്കിംഗ് കേന്ദ്രമാക്കുകയായിരുന്നു. കോര്‍പ്പേറേഷന്റെ അനുമതിയില്ലാതെയാണ് ഇയാള്‍ താല്‍ക്കാലിക പാര്‍ക്കിംഗ് കേന്ദ്രം നടത്തിയത്. കൊള്ള നിരക്കാണ് ഇയാള്‍ വാഹന ഉടമകളില്‍ നിന്ന് വാങ്ങിയത്. പാര്‍ക്കിംഗ് ഫീസായി ഒരു കാറിന് 400 രൂപയും വാനുകള്‍ക്ക് അതിന്റെ വലിപ്പം അനുസരിച്ച്‌ 1000 രൂപ വരെ ഇയാള്‍ ഈടാക്കിയിരുന്നു. ഇയാളുടെ ചൂഷണത്തിന് ഇരയായ ചിലര്‍ മേയറുടെ ഓഫീസില്‍ വിളിച്ച്‌ പരാതി പറഞ്ഞേതാടെയാണ് അമിത നിരക്കിന് അറുതി വന്നത്.

പരാതി ലഭിച്ച ഉടെന തന്നെ മേയർ വി.വി. രാജേഷ് സ്ഥലെത്തത്തി. വാഹന ഉടമകളുമായി സംസാരിച്ചു. പാര്‍ക്കിംഗ് ഫീസായി അമിത തുക ഷറഫുദ്ദീന്‍ ഈടാക്കിയതായി അവിടെയുണ്ടായിരുന്ന നിരവധിപേർ മേയേറാട് പരാതിപ്പെട്ട്. അമിത തുക രേഖപ്പെടുത്തിയ രസീതും അവര്‍ മേയർക്ക് കൈമാറി. രസീതുകള്‍ പരിശോധിച്ച്‌ ബോധ്യപ്പെട്ട മേയർ വി.വി.രാജേഷ് കോർപ്പറേഷന്റെ അനുമതിയില്ലാതെ പാര്‍ക്കിംഗ് കേന്ദ്രം നടത്തിയതിനും അമിത ഫീസ് ഈടാക്കിയതിനും ഇയാളില്‍ നിന്നും ഫൈൻ ഈടാക്കാൻ നിര്‍ദേശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് അമിതമായി ഈടാക്കിയ തുക ഇയാളില്‍ നിന്ന് തിരിച്ചു കൊടുപ്പിച്ചു.
ഓട്ടോറിക്ഷയ്‌ക്ക് 50 രൂപയും കാറിന് 75 രൂപയുമാണ് കോർപ്പറേഷഷൻ അംഗീകൃത ഫീസ്. ഈ തുകെയഴുതിയ ബോർഡ് പ്രദർശിപ്പിക്കാനും നിർദേശം നല്‍കിയാണ് മേയർ വി.വി. രാജേഷ് തിരികെപ്പോയത്. അനധികൃത പാര്‍ക്കിംഗ് കേന്ദ്രം നടത്തിയ ഷറഫുദ്ദീനെതിരെ ഫോർട്ട് പോലീസ് കേസടുത്തു.