
തിരുവനന്തപുരം മൃഗശാലയിലെ ഹനുമാന്‍ കുരങ്ങ് പുറത്ത് ചാടി; ജീവനക്കാര്‍ തെരച്ചില്‍ തുടരുന്നു; ആക്രമണ സ്വഭാവമുള്ളതിനാല്‍ പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം
സ്വന്തം ലേഖിക
തിരുവനന്തപുരം: മൃഗശാലയില്‍ ഹനുമാൻ കുരങ്ങ് കൂട്ടില്‍ നിന്ന് പുറത്ത് ചാടി.
പുതിയതായെത്തിച്ച ഹനുമാൻ കുരങ്ങാണ് പുറത്ത് ചാടിയത്.
കുരങ്ങിന് ആക്രമണ സ്വഭാവമുള്ളതിനാല്‍ പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതുതായി എത്തിച്ച മൃഗങ്ങളെ സന്ദര്‍ശകര്‍ക്ക് കാണാൻ തുറന്ന് വിടുന്ന ചടങ്ങ് മറ്റന്നാള്‍ നടക്കാനിരിക്കെ കൂട് തുറന്ന് പരീക്ഷണം നടത്തിയപ്പോഴാണ് കുരങ്ങ് ചാടിപ്പോയത്. ജീവനക്കാര്‍ തെരച്ചില്‍ നടത്തുന്നുണ്ട്.
അതേസമയം, മാസങ്ങള്‍ക്ക് മുൻപും ഇത്തരത്തില്‍ മൃഗശാലയില്‍ നിന്ന് കുരങ്ങൻ പുറത്തുചാടിയിരുന്നു. ബ്രൗണ്‍ നിറത്തിലുള്ള ബംഗാള്‍ കുരങ്ങനാണ് സന്ദര്‍ശകരുള്ള സമയത്ത് മൃഗശാലയില്‍ നിന്ന് പുറത്തുചാടിയത്.
കീപ്പര്‍മാര്‍ കൂട് വൃത്തിയാക്കുന്നതിനിടെയായിരുന്നു പത്ത് വയസുള്ള ആണ്‍കുരങ്ങ് ഇവരുടെ കണ്ണുവെട്ടിച്ച് കൂടിന് പുറത്തെത്തിയത്.
Third Eye News Live
0