
തിരുവനന്തപുരം: രാജ് ഭവനിലെ ഫോട്ടോ വിവാദത്തില്‍ ഗവര്‍ണര്‍ ആര്‍ലേക്കര്‍ക്ക് എതിരെ രാഷ്ട്രപതിക്ക് പരാതി നല്‍കി സി പി ഐ എം പി പി സന്താഷ് കുമാര്‍.
ഗവര്‍ണറുടെ നടപടി ഭരണഘടാ വിരുദ്ധമാണ്. ഗവര്‍ണറെ തിരിച്ച് വിളിക്കണമെന്ന് പി സന്തോഷ് കുമാര്‍ എംപി പരാതിയില്‍ ആവശ്യപ്പെട്ടു.
ബിജെപി നിയമിക്കുന്ന ഗവർണർമാർ രാജ്ഭവനെ ദുരുപയോഗപ്പെടുത്തുന്ന അനുഭവങ്ങളുണ്ടെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി എം എ ബേബി. രാജ് ഭവനിലെ ഫോട്ടോ വിവാദത്തെ പറ്റി സംസാരിക്കുകയായിരുന്നു അദ്ദേഹം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംഭവിച്ച് വിവാദം രാജ്ഭവനെ ദുരുപയോഗപ്പെടുത്തുന്നതിന്റെ ഭാഗമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും എം എ ബേബി പറഞ്ഞു.
അതിനിടെ, ഭരണഘടന ചുതല വഹിക്കുന്നവർ പിന്തുടരേണ്ടത് ഭരണഘടന ചിഹ്നങ്ങളാണെന്ന് മന്ത്രി പി രാജീവ്. ഏതെങ്കിലും പാർട്ടിയുടെയോ ചിഹ്നത്തിന്റെയോ ചുവട് പിടിച്ച് പോകേണ്ടതില്ല എന്നും മന്ത്രി വ്യക്തമാക്കി. കൃഷി വകുപ്പ് തന്നെ കാര്യം വ്യക്തമാക്കിയിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു. രാജ്ഭവൻ വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി.