തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു രൂപ നല്‍കാത്തതിനെച്ചൊല്ലി യാത്രക്കാരന് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂര മര്‍ദനം; അടുത്തുള്ളയാള്‍ പൈസ തരാമെന്ന് പറഞ്ഞിട്ടും മര്‍ദിച്ചു, വഴിയില്‍ ഇറക്കിവിട്ടുവെന്ന് മർദ്ദനമേറ്റ യുവാവ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തിരുവനന്തപുരം പേരൂര്‍ക്കടയില്‍ യാത്രക്കാരന് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂര മര്‍ദനം. ഒരു രൂപ നല്‍കാത്തതിനാണ് യാത്രക്കാരനെ മര്‍ദിക്കുകയും ബസില്‍ നിന്ന് ഇറക്കിവിടുകയും ചെയ്തത്.
കല്ലമ്പലം സ്വദേശി ഷിറാസിനാണ് മര്‍ദനമേറ്റത്. യുവാവിനെ ബസ് ജീവനക്കാരന്‍ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. മറ്റൊരു യാത്രക്കാരന്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ ഉച്ചക്ക് അമ്പല മുക്കിലെത്തിയപ്പോഴായിരുന്നു ആക്രമണം.
യാത്രക്കാരന്‍ തന്നെ മര്‍ദിച്ചെന്ന് ആരോപിച്ച് ബസ് കണ്ടക്ടര്‍ വള്ളക്കടവ് സ്വദേശി സുനില്‍ പേരൂര്‍ക്കട പൊലീസില്‍ പരാതി നല്‍കി.
ദൃശ്യങ്ങളില്‍ ബസ് ജീവനക്കാരാണ് യാത്രക്കാരനെ മര്‍ദിച്ചതെന്ന് വ്യക്തമായതോടെ മര്‍ദനമേറ്റയാളെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പൊലീസ്.
Third Eye News Live
0