തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാ‍ര്‍ത്ഥിനി മരിച്ചു; ചികില്‍സാ പിഴവെന്ന് ആരോപിച്ച്‌ ബന്ധുക്കള്‍

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികില്‍സാ പിഴവുകാരണം പ്ലസ് ടു വിദ്യാര്‍ത്ഥിനി മരിച്ചതായി പരാതി.

ആറ്റിങ്ങല്‍ പിരപ്പൻകോട്ടുകോണം സ്വദേശി മീനാക്ഷി (18) ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് പോകും വഴി ദേഹാസ്വാസ്ഥ്യമുണ്ടായി. മെഡിക്കല്‍ കോളേജില്‍ വച്ച്‌ ഇന്നലെ വൈകീട്ട് നാലരയ്ക്കായിരുന്നു മീനാക്ഷി മരിച്ചത്.

മുക്കുപണ്ട കമ്മലില്‍ നിന്ന് അലര്‍ജി ബാധിച്ച്‌ ചികില്‍സയിലായിരുന്നു മീനാക്ഷി. ഈ മാസം 17 മുതല്‍ 27 വരെ ചികില്‍സയിലായിരുന്ന മീനാക്ഷി, ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് പോകും വഴി ഉള്ളൂരില്‍ വച്ച്‌ ഛര്‍ദ്ദിച്ചു.

വീണ്ടും ആശുപത്രിയിലേക്ക് തിരിച്ചുകൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഹൃദയാഘാതം മൂലമാണ് മീനാക്ഷി മരിച്ചതെന്നാണ് ആശുപത്രി അധികൃത‍ര്‍ പറയുന്നതെന്നും ബന്ധുക്കള്‍ പറഞ്ഞു.

ആറ്റിങ്ങല്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂ‍ര്‍ത്തിയായി.