തിരുവനന്തപുരത്ത് രാജേഷോ ശ്രീലേഖയോ…? മേയറില്‍ സസ്പെൻസ് തുടര്‍ന്ന് ബിജെപി; തീരുമാനം ഇന്ന്

Spread the love

തിരുവനന്തപുരം: തിരുവനന്തപുരം മേയറെ ബിജെപി ഇന്ന് തീരുമാനിക്കും.

video
play-sharp-fill

വി വി രാജേഷാണോ ആർ ശ്രീലേഖയാണോ എന്നതില്‍ ആകാംക്ഷ തുടരുകയാണ്. മറ്റൊരു സർപ്രൈസ് പേര് വന്നാലും അത്ഭുതപ്പെടേണ്ടതില്ലെന്നാണ് പാർട്ടി വൃത്തങ്ങള്‍ പറയുന്നത്.

ബിജെപിയില്‍ ചർച്ചകള്‍ തുടരുകയാണ്. മേയര്‍ ആരാകുമെന്നതില്‍ സസ്പെന്‍സ് തുടരട്ടെയെന്നാണ് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ളവര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ മേയർ സ്ഥാനത്തേക്ക് മത്സരിക്കാൻ കോണ്‍ഗ്രസും സിപിഎമ്മും തീരുമാനിച്ചിട്ടുണ്ട്. ആർ പി ശിവജി സിപിഎം സ്ഥാനാർത്ഥിയാകും. ഇന്ന് കോണ്‍ഗ്രസിന്‍റെ സ്ഥാനാർത്ഥിയെ തീരുമാനിക്കും.

ഭൂരിപക്ഷത്തിന് ഒരു സീറ്റിന്‍റെ കുറവ് കാര്യമാക്കുന്നില്ലെന്നും മേയര്‍ പ്രഖ്യാപനത്തിലെ സസ്പെൻസ് അങ്ങനെ നിലനില്‍ക്കട്ടെയെന്നും പ്രകാശ് ജാവ്ദേക്കറും രാജീവ് ചന്ദ്രശേഖറും വ്യക്തമാക്കി. ക്രിയാത്മക പ്രതിപക്ഷമായിരിക്കുമെന്ന് എല്‍ഡിഎഫും യുഡിഎഫും വ്യക്തമാക്കി.