
തിരുവനന്തപുരം: സിനിമാ പ്രവർത്തകർ താമസിക്കുന്ന ഹോട്ടല്‍ മുറിയില്‍ നിന്നും കഞ്ചാവ് പിടികൂടി എക്സൈസ് സംഘം. ബേബി ഗേള്‍ എന്ന ചിത്രത്തിന്റെ പിന്നണി പ്രവർത്തകരാണ് ഹോട്ടലില്‍ റൂമെടുത്തിരുന്നത് എന്നാണ് വിവരം.
ചിത്രത്തിലെ രണ്ട് സ്റ്റണ്ട് മാസ്റ്റർമാരാണ് മുറിയിലുണ്ടായിരുന്നത്. ഇതില്‍ തമിഴ്നാട് സ്വദേശിയായ സ്റ്റണ്ട് മാസ്റ്റർ മഹേശ്വരനില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു. 16 ഗ്രാം കഞ്ചാവാണ് സംഘം പിടിച്ചെടുത്തതെന്നാണ് സൂചന. എക്സൈസിന്റെ ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായാണ് സിനിമാ സംഘം താമസിക്കുന്ന മുറിയിലടക്കം പരിശോധന നടന്നത്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്പെഷ്യല്‍ സ്ക്വാഡിന് ഡിക്ഷ്ണറിയുടെ രൂപത്തിലുള്ളതില് ഒളിപ്പിച്ച നിലയിലാണ് മുറിയില്‍ നിന്നും കഞ്ചാവ് കണ്ടെത്താനായത്.
ആദ്യ പരിശോധനയില്‍ സംശയാസ്പദമായ രീതിയില്‍ ഒന്നും കണ്ടെത്താനായില്ല. പിന്നീട് വിശദപരിശോധനയിലാണ് നിഘണ്ടുവിന്റെ രൂപത്തിലുള്ള ബുക്കില്‍ ലഹരി കണ്ടത്.ഈ ബുക്ക് തുറക്കുമ്ബോള്‍

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു പൂട്ടും അറയുമുണ്ടായിരുന്നു. ഇതിനകത്തുനിന്നാണ് കഞ്ചാവ് ലഭിച്ചത്. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സ്വകാര്യ ഹോട്ടലിലെ 104-ാം നമ്ബർ റൂമില്‍ നിന്നും എക്സൈസ് സംഘത്തിന് കഞ്ചാവ് ലഭിച്ചത്. എക്സൈസിലെ ഉന്നതരടക്കം ഉടൻ സ്ഥലത്തെത്തുമെന്ന് സൂചനയുണ്ട്.