
അല്‍ഫാമും കുഴിമന്തിയും കഴിച്ചു; ഭക്ഷ്യവിഷബാധയേറ്റ് ഒരു കുടുംബത്തിലെ ഒൻതു പേര്‍ ഉള്‍പ്പെടെ 21പേര്‍ ആശുപത്രിയില്‍; ഹോട്ടല്‍ അടപ്പിച്ചു
തിരുവനന്തപുരം: വർക്കലയില്‍ ഭക്ഷ്യവിഷബാധയേറ്റ് 21പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുട്ടികളടക്കം നിരവധിപേരാണ് ചികിത്സയില്‍ കഴിയുന്നത്. ടെമ്പിള്‍ റോഡിലെ സ്‌പൈസി ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവരാണ് ആശുപത്രിയിലായത്. കുഴിമന്തിയും അല്‍ഫാമും കഴിച്ചവർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്.
ഹോട്ടലില്‍ നിന്ന് ഇന്നലെ രാത്രി ഭക്ഷണം കഴിച്ചവർക്കാണ് ബുദ്ധിമുട്ടുകളുണ്ടായത്. ഇവരെ ആദ്യം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഒരു കുടുംബത്തിലെ ഒൻപതുപേർ ഉള്‍പ്പെടെ 21പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റിരിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തെ തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടലില്‍ പരിശോധന നടത്തി. വ്യാപകമായി പരാതി ഉയർന്നതിനെ തുടർന്ന് ഹോട്ടല്‍ സീല്‍ ചെയ്തു.
അതേസമയം, ആരുടേയും നില ഗുരുതരമല്ല. എന്നാല്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവർ ചികിത്സയിലാണ്.
Third Eye News Live
0