play-sharp-fill
തിരുവനന്തപുരത്തുനിന്ന് പറന്നുയര്‍ന്ന വിമാനത്തിന്റെ എൻജിനിലേക്ക് കൊക്ക് ഇടിച്ചുകയറി; എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി

തിരുവനന്തപുരത്തുനിന്ന് പറന്നുയര്‍ന്ന വിമാനത്തിന്റെ എൻജിനിലേക്ക് കൊക്ക് ഇടിച്ചുകയറി; എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി

തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന് പറന്നുയർന്ന വിമാനത്തിന്റെ എൻജിനിലേക്ക് കൊക്ക് ഇടിച്ചുകയറിയതിനെ തുടർന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി.

ശനിയാഴ്ച രാത്രി 8.20-ന് തിരുവനന്തപുരത്ത് നിന്നും ഡല്‍ഹിയിലേക്കു പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിന്റെ എൻജിനിലേക്കാണ് കൊക്ക് ഇടിച്ചുകയറിയത്. 140 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

യാത്രാമധ്യേ വിമാനത്തിന്റെ ഇടത്തേ എൻജിനില്‍ പക്ഷിയിടിച്ചതായി പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ വിമാനം തിരിച്ചിറക്കാൻ പൈലറ്റ് വിമാനത്താവളത്തിലെ എയർ ട്രാഫിക് കണ്‍ട്രോളില്‍ അനുമതി ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് എ.ടി.സി.യില്‍നിന്ന് വിമാനക്കമ്പനിക്കും വിമാനത്താവള അധികൃതർക്കും വിവരം നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിമാനം അടിയന്തരമായി തിരിച്ചിറക്കുന്നതിനെത്തുടർന്ന് വിമാനത്താവളത്തിലെ അഗ്നിരക്ഷാവാഹനങ്ങളും സി.ഐ.എസ്.എഫ്. കമാൻഡോ അടക്കമുള്ള സന്നാഹങ്ങളും സജ്ജമാക്കി. തുടർന്ന് രാത്രി 9.30-ഓടെ പൈലറ്റ് സുരക്ഷിതമായി വിമാനം തിരിച്ചിറക്കി.
യാത്ര റദ്ദാക്കിയതിനെത്തുടർന്ന് യാത്രക്കാരെ മുഴുവനും വിമാനത്തില്‍നിന്നു പുറത്തിറക്കി.