മൊഴിയില്‍ വൈരുദ്ധ്യം; രണ്ടുവയസുകാരിയെ കാണാതായ സംഭവത്തില്‍ കുട്ടിയുടെ സഹോദരന്റെ മൊഴി വീണ്ടും രേഖപ്പെടുത്താൻ പൊലീസ്; അന്വേഷണം ഊര്‍ജിതം
തിരുവനന്തപുരം: തലസ്ഥാനത്ത് രണ്ടുവയസുകാരിയെ കാണാതായ സംഭവത്തില്‍ കുട്ടിയുടെ സഹോദരന്റെ മൊഴി വീണ്ടും രേഖപ്പെടുത്താൻ പൊലീസ്.
ഇതിനായി സഹോദരനെ പൊലീസ് കൊണ്ടുപോയി. കുട്ടിയുടെ അമ്മയുമായി തട്ടിക്കൊണ്ടുപോയെന്ന് പറയുന്ന സ്ഥലത്ത് തെളിവെടുപ്പ് നടത്തിയ ശേഷമാണ് പൊലീസ് സഹോദരനെ മൊഴിയെടുക്കാൻ കൊണ്ടുപോയത്.
ഹൈദരാബാദ് സ്വദേശികളായ അമർദീപ് -റബീന ദേവി ദമ്പതികളുടെ മകള്‍ മേരിയെയാണ് കാണാതായത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ അന്വേഷണം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബൈക്കില്‍ കുട്ടിയെ കൊണ്ടുപോകുന്നത് കണ്ടുവെന്ന് സംശയം രേഖപ്പെടുത്തിയ യുവാവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഈഞ്ചയ്ക്കലില്‍ ഉള്ള ഒരു കുടുംബവും പൊലീസിനെ സിസിടിവി ദൃശ്യങ്ങളുമായി സമീപിച്ചിട്ടുണ്ട്.
Third Eye News Live
0