
സ്വന്തം ലേഖകൻ
കല്ലറ പഞ്ചായത്തിലെ കെ ടി കുന്ന് വാര്‍ഡില്‍ കോണ്‍ഗ്രസ് ഐയിലെ മുഹമ്മദ് ഷാ വിജയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഐ എമ്മിലെ അനസ് അന്‍സാരിയെയാണ് മുഹമ്മദ് ഷാ പരാജയപ്പെടുത്തിയത്. വാര്‍ഡ് യുഡിഎഫ് തന്നെ നിലനിര്‍ത്തി. ബിജെപിയുടെ എ സുരേഷ് കുമാറും ഒരു സ്വാതന്ത്രനും മത്സര രംഗത്തുണ്ടായിരുന്നു. കോണ്‍ഗ്രസ് അംഗം ആനാംപച്ച സുരേഷ് മരിച്ചതിനെ തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ്. കഴിഞ്ഞ തവണ ഭൂരിപക്ഷം 314 വോട്ടായിരുന്നു.
പൂവാര്‍ പഞ്ചായത്തിലെ അരശുംമൂട് വാര്‍ഡില്‍ കോണ്‍ഗ്രസ് ഐയിലെ വി എസ് ഷിനു വിജയിച്ചു. സിപിഐ എമ്മിലെ എന്‍ സഞ്ചുവാണ് രണ്ടാമത്. ബിജെപി സ്ഥാനാര്‍ഥിയായി ശ്രീരഞ്ജിനിയും രംഗത്തുണ്ടായിരുന്നു. എല്‍ഡിഎഫ് പ്രതിനിധിയായിരുന്ന സിപിഐ എമ്മിലെ ബാഹുലേയന്‍ അന്തരിച്ചതിനെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. കഴിഞ്ഞ തവണ ഭൂരിപക്ഷം 167.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നാവായിക്കുളം മരുതിക്കുന്ന് വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഐ എമ്മിലെ എച്ച് സവാദ് വിജയിച്ചു. കോണ്‍ഗ്രസ് ഐയിലെ ബി രാമചന്ദ്രനെ 22 വോട്ടിനാണ് തോല്‍പ്പിച്ചത്. ബിജെപി സ്ഥാനാര്‍ഥിയായി ഐ ആര്‍ രാജീവും മത്സരിച്ചു . എല്‍ഡിഎഫ് പ്രതിനിധിയായിരുന്ന എസ് സഫറുല്ല രാജിവച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്. പഞ്ചായത്തില്‍ കോണ്‍ഗ്രസിനും സിപിഐ എമ്മിനും ഇപ്പാള്‍ തുല്യ സീറ്റുകളാണ്. വിജയത്തോടെ എല്‍ഡിഎഫ് ഭൂരിപക്ഷം ഉറപ്പിച്ചു. ആകെ സീറ്റ് -22. നിലവില്‍ എല്‍ഡിഎഫ് -8, യുഡിഎഫ് -8, ബിജെപി -5 എന്നിങ്ങനെയാണ് കക്ഷി നില. കഴിഞ്ഞ തവണ 30 വോട്ടായിരുന്നു എല്‍ഡിഎഫ് ഭൂരിപക്ഷം.
അതിയന്നൂര്‍ കണ്ണറവിള വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഐ എമ്മിലെ എന്‍ വിജയകുമാര്‍ വിജയിച്ചു. യുഡിഎഫിനായി കോണ്‍ഗ്രസ് ഐയിലെ ഇ എല്‍ അരുണ്‍ലാലും ബിജെപി സ്ഥാനാര്‍ഥിയായി പി വി സജികുമാറുമാണ് മത്സരിച്ചത്. സിപിഐ എമ്മിലെ ജി എല്‍ രാജഗോപാല്‍ അന്തരിച്ചതിനെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. 200 വോട്ടായിരുന്നു കഴിഞ്ഞതവണ എല്‍ഡിഎഫ് ഭൂരിപക്ഷം.