ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി; തിരുവനന്തപുരത്ത് അമ്മയുടെ സഹോദരൻ അറസ്റ്റിൽ

Spread the love

തിരുവനന്തപുരം: വർക്കലയില്‍ ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ സഹോദരൻ പിടിയില്‍. കുട്ടിയെ പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയ കേസിലാണ് കുട്ടിയുടെ അമ്മാവനായ 42കാരനെ അറസ്റ്റ് ചെയ്തത്.

video
play-sharp-fill

വയറുവേദനയെ തുടർന്ന് ഇന്നലെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഗർഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത്. തുടർന്ന് അയിരൂർ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

ഇന്നലെ തന്നെ കുട്ടിയില്‍ നിന്ന് മൊഴിയെടുത്ത പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതി ഭാര്യയുമായി പിണങ്ങി സഹോദരിയോടൊപ്പമാണ് അഞ്ച് മാസമായി താമസിക്കുന്നത്. കുട്ടി സ്കൂളില്‍ നിന്നും തിരികെ വീട്ടിലെത്തുന്ന സമയം വീട്ടില്‍ ആരും ഉണ്ടാകാറില്ലായിരുന്നു. ഈ സമയത്താണ് പ്രതി കുട്ടിയെ നിരന്തരം പീഡനത്തിന് ഇരയാക്കിയിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പീഡനവിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്നും പ്രതി ഭീഷണിപ്പെടുത്തിയതായി കുട്ടി പൊലീസിനോട് പറഞ്ഞു. പ്രതിയെ ഇന്ന് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കുമെന്ന് അയിരൂർ പൊലീസ് അറിയിച്ചു.