സ്വന്തം ലേഖകൻ
കോഴിക്കോട്: തിരുവമ്പാടിയിൽ പുഴയിലേക്ക് കാർ മറിഞ്ഞ് ഒരാൾ മരിച്ചു. തിരുവമ്പാടി സ്വദേശി മുഹാജിർ ആണ് മരിച്ചത്.
കൂടെ യാത്ര ചെയ്തിരുന്ന റഹീസ് എന്നയാളെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇരുവഴിഞ്ഞിപ്പുഴയിലെ സിലോൺ കടവിലാണ് അപകടം. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. കാര്‍ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയായിരുന്നെന്നാണ് ലഭിക്കുന്ന വിവരം.