പത്ത് ബോഗികൾ പൂർണ്ണമായും കത്തി നശിച്ചു! അപകടം നടന്ന സ്ഥലത്ത് നിന്ന് 100 മീറ്റർ മാറി ട്രാക്കിൽ വിളളല്‍ കണ്ടെത്തി ; തിരുവള്ളൂരിൽ ഗുഡ്‌സ് ട്രെയിനിന് തീപിടിച്ച സംഭവം അട്ടിമറിയെന്ന് സംശയം

Spread the love

തമിഴ്നാട് : തിരുവള്ളൂരിൽ ഗുഡ്‌സ് ട്രെയിനിന് തീപിടിച്ച സംഭവം അട്ടിമറിയെന്ന് സംശയം, അപകടം നടന്ന സ്ഥലത്ത് നിന്ന് 100 മീറ്റർ മാറി വിളളല്‍ കണ്ടെത്തി.

ഇന്ന് രാവിലെയാണ് ഇന്ധനവുമായി  വന്ന ഗുഡ്‌സ് ട്രെയിനിന് തിരുവള്ളൂർ റെയില്‍വേ സ്റ്റേഷനു സമീപത്ത് വെച്ച്‌ തീപിടിച്ചത്. അപകടം ട്രെയിൻ ഗതാഗതത്തെ ബാധിച്ചിരുന്നു. ഗുഡ്‌സ് ട്രെയിനിന് തീപിടിച്ച സ്ഥലം ജില്ലാ പൊലീസ് സൂപ്രണ്ട് ശ്രീനിവാസ പെരുമാള്‍ നേരിട്ട് സന്ദർശിച്ചു.

“പൊതുജനം തീപിടിത്തം കാണാൻ വരരുത്” എന്ന് അദ്ദേഹം അഭ്യർത്ഥിച്ചിട്ടുണ്ട്. തിരുവള്ളൂർ വഴി കടന്നുപോകുന്ന എല്ലാ ട്രെയിനുകളും വിവിധ സ്ഥലങ്ങളില്‍ നിർത്തിയിരിക്കുകയാണ്. ആരക്കോണത്ത് നിന്ന് ചെന്നൈയിലേക്കുള്ള എല്ലാ ട്രെയിനുകളും റദ്ദാക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group