
തിരുവല്ല :ഓതറയിൽ മുഖം മൂടി ധരിച്ച് എത്തിയ ആൾ മുഖത്ത് മുളകുപൊടി വിതറി 73 കാരിയുടെ സ്വർണ്ണമാല പൊട്ടിച്ചു കടന്നു,
ഓതറ പഴയകാവ് മാമ്മൂട് മുരളി സദനത്തിൽ നരേന്ദ്രൻ നായരുടെ ഭാര്യ രത്നമ്മയുടെ മാലയാണ് കവർന്നത്.
ഇന്ന് രാവിലെ എട്ടരയേടെ ആയിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വീട്ടിലെ ഹാളിൽ ഇരിക്കുകയായിരുന്ന രത്നമ്മയുടെ മുഖത്ത് മുളകുപൊടി വിതറിയശേഷം മാല പൊട്ടിച്ച് കടക്കുകയായിരുന്നു.
സംഭവ സമയം 80 കാരനായ ഭർത്താവ് നരേന്ദ്രൻ നായർ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
മരുമകൾ മക്കളെ സ്കൂളിലാക്കാനായി പുറത്ത് പോയിരിക്കുകയായിരുന്നു.
സംഭവമറിഞ്ഞ് തിരുവല്ല പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.
പ്രദേശത്തേത് അടക്കമുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു.