video
play-sharp-fill
വിവാഹത്തിനായി സ്വരൂട്ടിയ ചെറിയ സമ്പാദ്യവുമായി അമ്മ ഓടിയെത്തുമ്പോൾ സ്വീകരിക്കാൻ ഇനി ആ മകളില്ല ; തിരുവല്ല വാഹനാപകടത്തിൽ പ്രതിശ്രുത വരനും വധുവും ഒന്നിച്ച് മരണത്തിന് കീഴടങ്ങിയപ്പോൾ പൊലിഞ്ഞത് രണ്ട് കുടുംബങ്ങളുടെ പ്രതീക്ഷകൾ : ഉറ്റവരുടെ വേർപാടിൽ തേങ്ങി ബന്ധുക്കൾ

വിവാഹത്തിനായി സ്വരൂട്ടിയ ചെറിയ സമ്പാദ്യവുമായി അമ്മ ഓടിയെത്തുമ്പോൾ സ്വീകരിക്കാൻ ഇനി ആ മകളില്ല ; തിരുവല്ല വാഹനാപകടത്തിൽ പ്രതിശ്രുത വരനും വധുവും ഒന്നിച്ച് മരണത്തിന് കീഴടങ്ങിയപ്പോൾ പൊലിഞ്ഞത് രണ്ട് കുടുംബങ്ങളുടെ പ്രതീക്ഷകൾ : ഉറ്റവരുടെ വേർപാടിൽ തേങ്ങി ബന്ധുക്കൾ

സ്വന്തം ലേഖകൻ

തിരുവല്ല: തന്റെ മകളുടെ വിവാഹത്തിനായി ഗൾഫിൽ സ്വരുക്കൂട്ടിയ ചെറിയ സമ്പാദ്യവുമായി ആ അമ്മയെത്തുമ്പോൾ മകളുണ്ടാവില്ല ഇനി. കഴിഞ്ഞ ദിവസം തിരുവല്ലയിൽ വാഹനാപകടത്തിൽ മരിച്ച വെൺമണി പുലക്കടവ് ആൻസി ഭവനിൽ ജോൺസന്റെ മകൾ ആൻസി, ചെങ്ങന്നൂർ പിരളശേരി കാഞ്ഞിരംപറമ്പിൽ പരേതനായ ചാക്കോ ശാമുവേലിന്റെ മകൻ ജെയിംസ് എന്നിവർ മരിച്ചപ്പോൾ പൊലിഞ്ഞത് രണ്ട് ജീവനുകളാണ്.

ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു.ആൻസിയുടെ അമ്മ ഗൾഫിലാണ്. അവിടെ നിന്നും തിരിച്ചെത്തിയാൽ ഉടൻ വിവാഹം നടത്താനായിരുന്നു ആലോചന. വിവാഹത്തിന് മുൻപായി ആൻസിക്കുകൂടി ഒരു ജോലി തരപ്പെടുത്താനുള്ള തത്രപ്പാടിലായിരുന്നു അവർ. ഇതിനായി ആൻസിയേയും കൂട്ടി ജെയിംസ് കോട്ടയത്ത് പോയി ഒരു ഇന്റർവ്യുവിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയിലാണ് അപകടം സംഭവിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജെയിംസ് സ്‌കൂൾ ബസ് ഡ്രൈവറായിരുന്നു. ആൻസിക്ക് ജോലി ഉണ്ടായിരുന്നില്ല. കൊറോണയ്ക്കിടെ ജെയിംസിന് ജോലി നഷ്ടമായിരുന്നതിനാൽ ടാക്‌സി ഓടിച്ചായിരുന്നു ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്നത്. ഇതിനൊപ്പം ആൻസിക്കുകൂടി ഒരു ജോലി ലഭിച്ചാൽ ജീവിതം സന്തോഷകരമായിരിക്കും എന്നു കരുതിയിരിക്കുകയിരുന്നു. ഇതിനിടെയിലാണ് പ്രതീക്ഷകളെല്ലാം തകർത്ത് കൊണ്ട് ഇരുവരെയും ഒന്നിച്ച് മരണം കവർന്നത്.