video
play-sharp-fill

തിരുവല്ലയിൽ ത്രീസ്റ്റാര്‍ ഹോട്ടലിലെ വനിതാ ജീവനക്കാരിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവം; യുവാവ് അറസ്റ്റിൽ

തിരുവല്ലയിൽ ത്രീസ്റ്റാര്‍ ഹോട്ടലിലെ വനിതാ ജീവനക്കാരിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവം; യുവാവ് അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

പത്തനംതിട്ട: തിരുവല്ല നഗരത്തിലെ ത്രീസ്റ്റാര്‍ ഹോട്ടലിലെ വനിതാ ജീവനക്കാരിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. നെടുമ്പ്രം സ്വദേശി ജോമി മാത്യു (45) ആണ് പിടിയിലായത്.

ജോമി വ്യാഴാഴ്ച മുതല്‍ ഹോട്ടലില്‍ റൂം എടുത്ത് താമസിക്കുകയായിരുന്നു. രാവിലെ ക്ലീനിംഗ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന വനിതാ ജീവനക്കാരി മുറി വൃത്തിയാക്കാനായി എത്തി. ഇതിനിടയില്‍ അല്‍പ്പനേരത്തേക്ക് മുറിയില്‍ നിന്ന് പുറത്തേക്ക് ഇറങ്ങാന്‍ ജീവനക്കാരി ജോമിയോട് ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മദ്യ ലഹരിയിലായിരുന്ന ജോമി ജീവനക്കാരിയെ കൈയേറ്റം ചെയ്തു. തുടര്‍ന്ന് കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി ജീവനക്കാരിക്ക് നേരെ ജോമി തോക്ക് ചൂണ്ടുകയായിരുന്നു. ജീവനക്കാരി ബഹളം വെച്ചതോടെ മറ്റ് ജീവനക്കാര്‍ ഓടിയെത്തി ജോമിയെ കീഴ്‌പ്പെടുത്തി.

തുടര്‍ന്ന് ഇയാളെ തിരുവല്ല പൊലീസിന് കൈമാറുകയായിരുന്നു. ലൈസന്‍സ് ആവശ്യമില്ലാത്ത കൈത്തോക്കാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നതെന്ന് പൊലീസ് അറിയിച്ചു.

നെടുംകുന്നം പത്തനാട് ഗാനമേളയ്ക്കിടയിലുണ്ടായ സംഘര്‍ഷം; തടയാനെത്തിയ പോലീസ് സംഘത്തിനു നേരെ ആക്രമണം; രണ്ടു പോലീസ്‌കാര്‍ക്കു പരിക്ക്