തിരുവല്ലയിൽ ടിപ്പർ ലോറി തലയില്‍ കൂടി കയറിയിറങ്ങി സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

Spread the love

തിരുവല്ല : തിരുവല്ല- കായംകുളം സംസ്ഥാന പാതയിലെ പൊടിയാടിയില്‍ ടിപ്പർ ലോറി തലയില്‍ കൂടി കയറിയിറങ്ങി സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം.

മാന്നാർ ചെന്നിത്തല സന്തോഷ് ഭവനില്‍ സുരേന്ദ്രൻ (50) ആണ് മരിച്ചത്. പൊടിയാടി കുടകുത്തി പടിക്ക് സമീപത്തെ കൊടും വളവില്‍ ഇന്നുച്ചയ്ക്ക് പന്ത്രണ്ടരയോടെ ആയിരുന്നു അപകടം.

തിരുവല്ല ഭാഗത്ത് നിന്നും പൊടിയാടിയിലേക്ക് മണ്ണ് കയറ്റി എത്തിയ ടിപ്പറിന്‍റെ പിൻചക്രം സുരേന്ദ്രൻ സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ തട്ടുകയായിരുന്നു. തുടർന്ന് ലോറിയുടെ അടിയിലേക്ക് തെറിച്ചു വീണ സുരേന്ദ്രന്റെ തലയിലൂടെ ടിപ്പറിന്‍റെ പിൻ ചക്രം കയറിയിറങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവം അറിഞ്ഞ് തിരുവല്ല ഡി.വൈ.എസ്.പി എസ്. ആഷാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. സുരേന്ദ്രന്റെ മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തിരുവല്ലയില്‍ അഗ്നി രക്ഷാസേനയും സ്ഥലത്തെത്തി.