തിരുവല്ല സ്പാ കൂട്ടബലാത്സംഗ കേസില്‍ മൂന്നാം പ്രതി പൊലീസ് പിടിയിൽ; നിര്‍ണായക നീക്കം പ്രതിയുടെ മൊബൈല്‍ ലൊക്കേഷൻ കിട്ടിയതിന് പിന്നാലെ

Spread the love

തിരുവല്ല: തിരുവല്ലയിലെ സ്പായില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയായ കേസില്‍ ഒരു പ്രതിയെ കൂടി പൊലീസ് പിടികൂടി.

video
play-sharp-fill

നിരണം സ്വദേശിയായ വരുണ്‍ ആണ് അന്വേഷണ സംഘത്തിന്റെ പിടിയിലായത്.
ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.

ആലുവയില്‍ നിന്ന് ഇന്നലെ അർധരാത്രിയാണ് വരുണ്‍ പിടിയിലായത്. വരുണിന്‍റെ മൊബൈല്‍ ലൊക്കേഷൻ കൊച്ചിയിലാണെന്ന് മനസിലാക്കി പൊലീസ് നടത്തിയ ഓപ്പറേഷനിലാണ് പ്രതി പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ സുബിൻ, ബെർലിൻ ദാസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആകെ ആറ് പ്രതികളുള്ള കേസില്‍ ഇനി മൂന്ന് പേരെ കൂടി കണ്ടെത്താനുണ്ട്.

ഒളിവില്‍ പോയ ബാക്കി പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ഊർജ്ജിതമാക്കിയിരിക്കുകയാണ്. ഇവർ സംസ്ഥാനം വിട്ടതായും പൊലീസിന് സംശയമുണ്ട്.