തിരുവല്ലയില്‍ കൊടും ക്രൂരത! ഗുണ്ടാപ്പിരിവ് നല്‍കാത്തതിന് സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്തു

Spread the love

പത്തനംതിട്ട: തിരുവല്ലയിൽ ഗുണ്ടാ പിരിവ് നല്‍കാത്തതിനെ തുടര്‍ന്ന് സ്പാ ജീവനക്കാരിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. കാപ്പാ കേസിലെ പ്രതിയായ സുബിൻ അലക്സാണ്ടറും സംഘാംഗങ്ങളുമാണ് ആക്രമണം നടത്തിയത്.

video
play-sharp-fill

ഫെബ്രുവരി ഒന്നിന് ഉച്ചയോടെയായിരുന്നു സംഭവം. ഏറെക്കാലമായി തിരുവല്ല മേഖലയില്‍ ഗുണ്ടാപിരിവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് സംഭവം. തിരുവല്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്പായിലെത്തിയ സുബിൻ അലക്സാണ്ടറും കൂട്ടാളികളും ചേര്‍ന്ന് യുവതിയെ ആക്രമിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

സുബിൻ മുമ്പ് പലതവണ സ്പായിലെത്തി പണപ്പിരിവ് നടത്തിയിരുന്നുവെന്നും, ജീവനക്കാര്‍ പണം നല്‍കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് തര്‍ക്കമുണ്ടായിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഇതിന് പിന്നാലെയാണ് ആക്രമണം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ ഫോണില്‍ പകര്‍ത്തിയതായും പോലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസില്‍ സുബിൻ അലക്സാണ്ടര്‍ അടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ആകെ ആറു പ്രതികളാണ് കേസിലുള്ളത്. മൂന്ന് പേര്‍ ഒളിവിലാണ്. സംഭവവുമായി ബന്ധപ്പെട്ട സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അന്വേഷണം തുടരുകയാണ്.