തിരുവല്ല സ്പാ ബലാത്സംഗ കേസ്: ക്വട്ടേഷൻ ആരോപണം തള്ളി, പ്രതികളെത്തിയത് ഗുണ്ടാപ്പിരിവിനെന്ന് പൊലീസ്

Spread the love

തിരുവല്ല: തിരുവല്ലയിലെ സ്പാ സ്ഥാപനത്തിൽ നടന്ന ബലാത്സംഗ കേസിൽ പുതിയ വെളിപ്പെടുത്തലുമായി പൊലീസ് രംഗത്ത്. സംഭവത്തിന് പിന്നിൽ ക്വട്ടേഷൻ സംഘമല്ല, ഗുണ്ടാപ്പിരിവുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു. 50,000 രൂപ ആവശ്യപ്പെട്ടെത്തിയ പ്രതികൾക്ക് പണം ലഭിക്കാതിരുന്നതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തൽ.

video
play-sharp-fill

കേസിലെ മുഖ്യപ്രതി മരണസുബിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ നിന്നാണ് സംഭവത്തിന്റെ യഥാർത്ഥ പശ്ചാത്തലം വ്യക്തമായതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇതുവരെ ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ആദ്യഘട്ടത്തിൽ സ്പാ സ്ഥാപനത്തിന്റെ ഉടമ ക്വട്ടേഷൻ ആരോപണം ഉന്നയിച്ചിരുന്നുവെങ്കിലും, നിലവിലെ അന്വേഷണത്തിൽ അതിന് അടിസ്ഥാനമില്ലെന്ന് പൊലീസ് വ്യക്തമാക്കി. സാമ്പത്തിക ഭീഷണിയും പിരിവ് ശ്രമവും ക്രിമിനൽ നടപടിയിലേക്ക് വഴിമാറിയതായാണ് അന്വേഷണ നിഗമനം. അന്വേഷണം തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group