
തിരുവല്ല: തിരുവല്ലയിൽ ഗുണ്ടാ പിരിവ് നൽകാത്തതിൽ സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ വെളിപ്പെടുത്തലുമായി അതിജീവിത.
ക്വട്ടേഷൻ ആണെന്ന് പറഞ്ഞാണ് ഗുണ്ടകൾ എത്തിയത്. സുബിൻ അലക്സാണ്ടർ ക്രൂരമായി മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി നഗ്നയാക്കാൻ ശ്രമിക്കുകയും ലൈംഗികമായി അതിക്രമിക്കുകയും ചെയ്തു. നേരിട്ടത് അതിക്രൂര പീഡനം.
സഹപ്രവർത്തകയ്ക്കെതിരെയും അതിജീവിത ആരോപണങ്ങൾ ഉന്നയിച്ചു. തനിക്ക് ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തക ഗുണ്ടകൾക്കൊപ്പം ചേർന്നുവെന്നും സാധാരണ ഞായറാഴ്ച ദിവസങ്ങളിൽ ഡ്യൂട്ടിക്കെത്താതിരുന്ന സഹപ്രവർത്തക അന്ന് ഡ്യൂട്ടിക്കെത്തിയതിൽ സംശയമുണ്ടെന്നും അതിജീവിത ആരോപിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, സംഭവത്തിന് പിന്നിൽ ക്വട്ടേഷനാണെന്നും തന്റെ സ്പാ തകർക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നുമാണ് ഉടമ ഡോ. സഞ്ജയ് പറഞ്ഞു. സ്പാകൾ തമ്മിലുള്ള മത്സരമാണ് സംഭവത്തിന് പിന്നിലെന്ന് സംശയമുണ്ട്. കേസിൽ പൊലീസിലും ആഭ്യന്തര അന്വേഷണം തുടങ്ങി.



