play-sharp-fill
തിരുവല്ലയിൽ രാത്രിയാത്രക്കാർക്ക് ഭീഷണിയായി വടിവാളുമായി കവർച്ചാസംഘം ; യുവാവും യുവതിയും കവർച്ച നടത്തുന്നത് വടിവാൾ കഴുത്തിൽ വച്ച് ഭീഷണിപ്പെടുത്തി

തിരുവല്ലയിൽ രാത്രിയാത്രക്കാർക്ക് ഭീഷണിയായി വടിവാളുമായി കവർച്ചാസംഘം ; യുവാവും യുവതിയും കവർച്ച നടത്തുന്നത് വടിവാൾ കഴുത്തിൽ വച്ച് ഭീഷണിപ്പെടുത്തി

സ്വന്തം ലേഖകൻ

തിരുവല്ല : പടിഞ്ഞാറൻ പ്രദേശങ്ങളിൽ രാത്രി യാത്രക്കാർക്ക് ഭീഷണിയായി കവർച്ച സംഘങ്ങൾ. വാഹനത്തിലെത്തി വടിവാൾ കഴുത്തിൽവച്ച് ഭീഷണിപ്പെടുത്തി രാത്രിയാത്രക്കാരിൽ നിന്നും പണം തട്ടിടെയുക്കുകയാണ് ഇവരുടെ രീതി.

12 ദിവസം മുൻപ് മതിൽഭാഗം, കാവുംഭാഗം എന്നീ പ്രദേശങ്ങളിൽ പുലർച്ചെ മൂന്നരയ്ക്ക് വാനിലെത്തിയ യുവാവും യുവതിയും വടിവാൾ ഉപയോഗിച്ച് രണ്ടു പേരേ ആക്രമിച്ചിരുന്നു. സംഭവം നടന്ന് മൂന്നു ദിവസത്തിനുശേഷം പൊലീസ് ഇവരെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ നാലു ദിവസങ്ങളായി ദിവസവും കവർച്ച നടക്കുന്നുണ്ട്യ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരുടെ അക്രമണത്തിന് ഇരയാകുന്നവരിൽ ചിലർ മാത്രമാണ് പൊലീസിൽ പരാതി നൽകുന്നത്. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നു മണിയോടെ മൂന്നംഗ സംഘം ബൈക്കിലെത്തി നിരണം ഡക് ഫാമിനു സമീപം അതിഥി തൊഴിലാളികളുടെ ഷെഡിൽ കയറി മാരകായുധങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി 3000 രൂപയും രണ്ട് മൊബൈൽ ഫോണും ബാഗുകളും കവർന്നിരുന്നു.

നീരേറ്റുപുറം പാലത്തിൽ മത്സ്യ വിൽപനക്കാരനെ തടഞ്ഞു നിർത്തിയും സംഘം പണം കവർന്നിരുന്നു. ബൈക്കിൽ പോകുകയായിരുന്ന പിന്തുടർന്ന് തടഞ്ഞു നിർത്തി വടിവാൾ കഴുത്തിൽ വച്ചാണ് പണം തട്ടിയെടുത്തത്.

ഈ സംഭവത്തിന് ശേഷം വൈക്കത്തില്ലം പാലത്തിനു സമീപം മറ്റൊരാളെയും തടഞ്ഞു നിർത്തി 5000 രൂപ കവർന്നിരുന്നു. ഇത് രണ്ടും ചെയ്തത് ഒരു സംഘമാണെന്നാണ് നിഗമനം. മുഖം മൂടി ധരിച്ചാണ് ഇവർ എത്തിയതെന്നു കവർച്ചയ്ക്കിരയായവർ പറഞ്ഞു.

ഇന്നലെ പുലർച്ചെ ആലംതുരുത്തി പാലത്തിനു സമീപവും ഇതേ സംഭവം നടന്നു. നഷ്ടപ്പെടുന്നത് ചെറിയ തുകയാണെങ്കിൽ പലരും പൊലീസിൽ പരാതി നൽകാനോ വിവരം പുറത്ത് പറയാനോ തയാറാകുന്നില്ല എന്നതും കവർച്ച നടക്കുന്നതിന് കാരണമാണ്. ഈ സംഭവങ്ങളെല്ലാം നടക്കുന്നത് പുലർച്ചെ 2നും 4നുമിടയിലാണ് എന്നതാണ് പ്രത്യേകത.