
സ്വന്തം ലേഖകൻ
തിരുവല്ല: പതിമൂന്നുകാരിയെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ യുവാവ് പിടിയിൽ. കുന്നന്താനം പാലക്കാത്തകിടി മഠത്തിൽകാവ് ക്ഷേത്രത്തിന് സമീപം ആഞ്ഞിലിമൂട്ടിൽ വീട്ടിൽ ജിബിൻ ജോൺ എന്ന ഇട്ടിയെ (26) ആണ് തിരുവല്ല ഡിവൈ.എസ്.പി എസ് അഷാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ആറുമാസം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. കീഴ്വായ്പൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കുമളി തോട്ടക്കാട് വില്ലേജിൽ കൈലാസ മന്ദിരത്തിൽ വിഷ്ണു സുരേഷിനെ (26) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സാക്ഷി മൊഴികളും പെൺകുട്ടിയുടെ മൊബൈൽ നമ്പറും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ജിബിൻ ജോണിനെ അറസ്റ്റ് ചെയ്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാളുടെ മൊബൈൽ ഫോണിൽനിന്ന് 20ലധികം പെൺകുട്ടികളുടെ നഗ്ന ചിത്രങ്ങൾ അടക്കം ലഭിച്ചതായി പൊലീസ് പറഞ്ഞു. ഇയാളുടെ ഫോൺ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കുമെന്നും കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരികയാണെന്നും ഡിവൈ.എസ്.പി അറിയിച്ചു. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.