play-sharp-fill
തിരുവല്ലയിൽ ക്ഷേത്രോത്സവത്തിനിടെ മൂന്നുപേർക്ക് കുത്തേറ്റു; മണ്ണ് കടത്തുകാർ തമ്മിലുള്ള തർക്കമാണ് കത്തികുത്തിൽ കലാശിച്ചതെന്ന് റിപ്പോർട്ട്

തിരുവല്ലയിൽ ക്ഷേത്രോത്സവത്തിനിടെ മൂന്നുപേർക്ക് കുത്തേറ്റു; മണ്ണ് കടത്തുകാർ തമ്മിലുള്ള തർക്കമാണ് കത്തികുത്തിൽ കലാശിച്ചതെന്ന് റിപ്പോർട്ട്

സ്വന്തം ലേഖകൻ
തിരുവല്ല: തിരുവല്ല ഓതറ പുതുക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ പടയണി ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ മൂന്നുപേർക്ക് കുത്തേറ്റു.

ചെങ്ങന്നൂർ വാഴാർമംഗലം സ്വദേശികളായ എസ് സഞ്ജു, കാർത്തികേയൻ, പവിൻ എന്നിവർക്കാണ് കുത്തേറ്റത്.

ഇന്നലെ രാത്രി പത്തരയോടെ ആയിരുന്നു സംഭവം. കാർത്തികേയന്റെ പുറത്തും പവി , സഞ്ജു എന്നിവർക്ക് വയറിനും ആണ് കുത്തേറ്റത്. മൂവരെയും തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ തിരുവല്ല പൊലീസ് കേസെടുത്തിട്ടുണ്ട്. മണ്ണ് കടത്തുകാർ തമ്മിലുള്ള തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് പോലീസ് പറഞ്ഞത്.