video
play-sharp-fill

തിരുവല്ലയില്‍ അവിവാഹിതയായ യുവതി ശുചിമുറിയില്‍ പ്രസവിച്ചു; കുഞ്ഞ് മരിച്ചതിനെ തുടര്‍ന്ന് കേസെടുത്ത് പൊലീസ്

തിരുവല്ലയില്‍ അവിവാഹിതയായ യുവതി ശുചിമുറിയില്‍ പ്രസവിച്ചു; കുഞ്ഞ് മരിച്ചതിനെ തുടര്‍ന്ന് കേസെടുത്ത് പൊലീസ്

Spread the love

പത്തനംതിട്ട: തിരുവല്ലയില്‍ അവിവാഹിതയായ യുവതി ശുചിമുറിയില്‍ പ്രസവിച്ചു.

ഇന്ന് രാവിലെയായിരുന്നു സംഭവം. 20 വയസ് മാത്രം പ്രായമുള്ള യുവതിയാണ് വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലെ ശുചിമുറിയില്‍ പ്രസവിച്ചത്.

ഇതിനെ തുടര്‍ന്ന് കുഞ്ഞ് മരിച്ചു. ഗര്‍ഭിണിയാണെന്ന വിവരം ആരെയും അറിയിക്കാതെ രഹസ്യമാക്കി വെക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗര്‍ഭം ധരിച്ചത് കാമുകനില്‍ നിന്നാണെന്ന് യുവതി പൊലീസിനോട് പറഞ്ഞു. പത്തനംതിട്ട സ്വദേശിയായ യുവതിക്കെതിരെ പൊലീസ് കേസെടുത്തു.