തിരുവല്ലയിൽ സ്പാ ജീവനക്കാരിയെ പീഡിപ്പിച്ചത് കഴുത്തിൽ കത്തിവച്ച്;ദൃശ്യം പകർത്തി പിന്നാലെ ഭീഷണി;പിടികൂടാനെത്തിയ പോലീസിന് നേരെ നായയെ അഴിച്ചുവിട്ടു; ‘മരണ സുബിനെ’ പൂട്ടിയത് സാഹസികമായി;ഒളിവിലുള്ള നാലുപേര്‍ക്കായി വലവീശി പോലീസ്

Spread the love

പത്തനംതിട്ട: തിരുവല്ലയിൽ ഗുണ്ടാ പിരിവ് നൽകാത്തതിന് സ്പാ ജീവനക്കാരിയെ കാപ്പ കേസ് പ്രതി
കഴുത്തിൽ കത്തി വച്ച് ബലാത്സംഗത്തിനിരയാക്കി.

video
play-sharp-fill

മരണ സുബിൻ എന്ന സുബിൻ അലക്സാണ്ടർ ഉൾപ്പെടെ മൂന്നുപേർ കേസിൽ അറസ്റ്റിലായി. ക്രൂരബലാത്സംഗം മൊബൈലിൽ ചിത്രീകരിച്ച ശേഷം സ്ഥാപനത്തിൽ നിന്ന് 25,000 രൂപയും കൈക്കലാക്കിയാണ് സുബിനും കൂട്ടുപ്രതികളും കടന്നുകളഞ്ഞത്.

കേസ് അന്വേഷിക്കാനെത്തിയ പൊലീസിനു നേരെ വളർത്തുനായയെ അഴിച്ചുവിട്ട് ഒന്നാം പ്രതി. കുറ്റപ്പുഴ പാപ്പാനവേലിൽ സുബിൻ അലക്സാണ്ടർ ചാക്കോയാണ് (29) തിരുവല്ല എസ്ഐ ഉണ്ണിക്കൃഷ്ണൻ, സിപിഒ അഭിലാഷ് എന്നിവർക്ക് നേരെ വളർത്തുനായയെ അഴിച്ചുവിട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബലപ്രയോഗത്തിലൂടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതി തിരുവല്ല മുപ്പിരിയിൽ ബെർലിൻ ദാസിനെയും (38) അറസ്റ്റ് ചെയ്തു. നാലു പേർ ഒളിവിലാണ്. തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണു കേസിൽ അന്വേഷണം നടക്കുന്നത്.

തിരുവല്ല മഞ്ഞാടിയിൽ ഈ മാസം ഒന്നിന് ഉച്ചയ്ക്ക് 3.30നാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. സുബിൻ അലക്സാണ്ടർ ചാക്കോയും കൂട്ടാളികളും പല തവണ സ്‌പായിലെത്തി ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ടിരുന്നു.

ഇത്തവണ 50,000 രൂപ നൽകണമെന്നായിരുന്നു ഭീഷണി. സ്പാ ഉടമ ആവശ്യം തള്ളി. തുടർന്നാണ് സംഘം സ്ഥാപനത്തിലെത്തിയത്. ഭീഷണിക്ക് ശേഷം ഒരു ജീവനക്കാരിയെ ആദ്യം രണ്ടു പേർ ചേർന്നു ബലമായി ഉപദ്രവിച്ചു.

പിന്നീട് വലിച്ചിഴച്ച് മുറിക്കുള്ളിലേക്ക് കൊണ്ടുപോയി കഴുത്തിൽ കത്തി വച്ച ശേഷം പീഡിപ്പിച്ചെന്നാണ് എഫ്െഎആറിൽ പറയുന്നത്. ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചു. പിന്നീട് സ്പായിലെത്തിയ ഒരാളെയും ജീവനക്കാരിയെയും ഒപ്പം നിർത്തി സംഘം ദൃശ്യങ്ങൾ പകർത്തി.

വേറൊരു ജീവനക്കാരിയുടെ കൈയിലുണ്ടായിരുന്ന 2500 രൂപയും കൈക്കലാക്കിയാണ് സുബിനും കൂട്ടാളികളും സ്ഥലംവിട്ടത്. സംഭവം പുറത്തു പറഞ്ഞാൽ കൊന്ന് കളയുമെന്നായിരുന്നു ഭീഷണി. പിറ്റേന്നാണ് പൊലീസ് വിവരമറിയുന്നത്.

പ്രതികൾ ഭീഷണിപ്പെടുത്തിയതിനാൽ സ്ഥാപനത്തിന്റെ ഭാഗത്തുനിന്ന് തുടക്കത്തിൽ പരാതി നൽകാൻ തയാറായിരുന്നില്ല. തുടർന്ന് 3–ാം തീയതി പൊലീസ് കേസെടുത്തു. തുടർന്ന് രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തു.

രണ്ടു പ്രതികളും നിലവിൽ റിമാൻഡിലാണ്. കേസിലെ ഒന്നാം പ്രതിയായ സുബിൻ കൊലപാതക ശ്രമമടക്കം 11 കേസുകളിൽ പ്രതിയും, റൗഡി ലിസ്റ്റിലും, കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിൽ കഴിഞ്ഞിരുന്ന ആളുമാണ്. ഈയടുത്താണ് ജാമ്യത്തിലിറങ്ങിയത്. ബെർലിൻ ദേഹോപദ്രവക്കേസിൽ പ്രതിയാണ്.