തിരുവല്ലയില്‍ ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊന്നശേഷം ഗൃഹനാഥന്‍ മരക്കൊമ്പില്‍ തൂങ്ങി മരിച്ചു; മകള്‍ ഗുരുതരാവസ്ഥയില്‍ പൊള്ളലേറ്റ് ആശുപത്രിയില്‍

Spread the love

സ്വന്തം ലേഖകന്‍

video
play-sharp-fill

തിരുവല്ല: കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയതിന് ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. തിരുവല്ലം നെടുമ്പ്രം നാലാം വാര്‍ഡില്‍ തെക്കേവീട്ടില്‍ മാത്തുക്കുട്ടി(65), ഭാര്യ സാറാമ്മ(59) എന്നിവരാണ് മരിച്ചത്.

കുടുംബ വഴക്കിനെത്തുടര്‍ന്ന് സാറാമ്മയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് മാത്തുക്കുട്ടി തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ സാറാമ്മ മരിച്ചു. ഇതിന് ശേഷം കാണാതായ മാത്തുക്കുട്ടിയെ പുലര്‍ച്ചെ മൂന്നോടെയാണ് വീടിന് സമീപത്തെ പുരയിടത്തിലെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തടയാന്‍ ശ്രമിച്ച മകള്‍ ലിജിക്കും പൊള്ളലേറ്റിട്ടുണ്ട്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ശനിയാഴ്ച അര്‍ധരാത്രിയായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവം.