video
play-sharp-fill

തിരുവല്ല മനക്കച്ചിറയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം ; കാറുകളിലും ടിപ്പറിലും ഇടിച്ച ടോറസ് ലോറി കത്തി നശിച്ചു

തിരുവല്ല മനക്കച്ചിറയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം ; കാറുകളിലും ടിപ്പറിലും ഇടിച്ച ടോറസ് ലോറി കത്തി നശിച്ചു

Spread the love

തിരുവല്ല : ടി കെ റോഡിലെ മനക്കച്ചിറയില്‍ വാഹനങ്ങൾ കൂട്ടയിടിച്ച് അപകടം, ടോറസ് ലോറി കത്തി നശിച്ചു. കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചതിനു പിന്നാലെ പിറകെ വന്ന ടിപ്പർ ലോറി കാറിന് പിന്നിലിടിക്കുകയും തുടർന്ന് ടിപ്പർ ലോറിക്ക് പിന്നില്‍ ടോറസ് ലോറി ഇടിക്കുകയായിരുന്നു.

ടോറസിന്റെ ക്യാബിനില്‍ നിന്ന് തീപടർന്നതോടെ ഡ്രൈവർ ലോറിയില്‍ നിന്നിറങ്ങി രക്ഷപെട്ടു. ഇതിനുപിന്നാലെയാണ് ടോറസ് കത്തി നശിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നേകാലോടെ മനക്കച്ചിറ പെട്രോള്‍ പമ്ബിന് സമീപമാണ് സംഭവം.

കോഴഞ്ചേരി ഭാഗത്തുനിന്നും മെറ്റല്‍ കയറ്റിവന്ന ഉത്തർപ്രദേശ് രജിസ്ട്രേഷനില്‍ ഉള്ള ടോറസ് ലോറിയാണ് കത്തി നശിച്ചത്. ടോറസിന്റെ ക്യാബിനില്‍ നിന്നും തീ ഉയർന്നതിനെ തുടർന്ന് ക്യാബിൻ പൂർണ്ണമായും കത്തി നശിച്ചു. തിരുവല്ലയില്‍ നിന്നും അഗ്നിരക്ഷാ സേനയെത്തി തീ നിയന്ത്രണവിധേയമാക്കി. സംഭവത്തെ തുടർന്ന് റോഡില്‍ അരമണിക്കൂറോളം നേരം ഗതാഗതം തടസ്സപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group