
പത്തനംതിട്ട : തിരുവല്ല കവിത കൊലക്കേസിൽ പ്രതി അജിൻ റെജി മാത്യു കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി.
കേസിൽ പ്രതിയുടെ ശിക്ഷ പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതി-1 വ്യാഴാഴ്ച വിധിക്കും. 2019 മാർച്ച് 12നാണ് തിരുവല്ല നഗരത്തിൽവെച്ച് കവിയൂർ സ്വദേശിനിയായ കവിതയെ (19) അജിൻ റെജി മാത്യു തീകൊളുത്തി കൊലപ്പെടുത്തിയത്. പെൺകുട്ടി പ്രണയാഭ്യർത്ഥന നിരസിച്ചതായിരുന്നു കൊലപാതകത്തിന് കാരണം.
തിരുവല്ലയിലെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ഇടറോഡിൽവെച്ചായിരുന്നു സംഭവം. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



