
പത്തനംതിട്ട: തിരുവല്ല കുറ്റപ്പുഴയിൽ നരബലി ശ്രമത്തിൽ നിന്ന് യുവതി രക്ഷപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇടനിലക്കാരിയായ അമ്പിളിയെ വിളിച്ചുവരുത്തി പൊലീസ്. വിളിച്ചുവരുത്തിയത് തിരുവല്ല ഡിവൈഎസ്പി ഓഫിസിൽ.
യുവതിയെ ബന്ധപ്പെടാന്‍ കഴിയാതെ വന്നതോടെ പൊലീസ് കുറ്റപ്പുഴയിലെ വാടകവീട്ടിലും സമീപപ്രദേശങ്ങളിലും പരിശോധന നടത്തിയിരുന്നു.
പൊലീസിനെ പേടിയാണെന്നും, പൊലീസ് വിളിച്ചാല്‍ ഫോണ്‍ എടുക്കില്ലെന്നും യുവതി ഒരു ചാനലിനോട് പറഞ്ഞു. ഇടനിലക്കാരിയും മന്ത്രവാദിയും മദ്യവും എംഡിഎംഎയും ഉപയോഗിച്ചു. വിവരം പുറത്തുപറഞ്ഞാല്‍ ലഹരിക്കേസില്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു.
കുറ്റപ്പുഴയിലെ വീട്ടില്‍ മുമ്പും വന്നിട്ടുണ്ട്. ചങ്ങനാശ്ശേരി സ്വദേശിനിയായ ഇടനിലക്കാരി അമ്പിളിയാണ് അന്നും കൊണ്ടുവന്നതെന്നും യുവതി പറഞ്ഞു. ‘ഡ്രസ് ഒന്നും ഇല്ലാതെയാണ് ഇവർ പൂജ നടത്തിയത് എന്ത് പൂജയാണിത്. സിനിമയില്‍ ഗുണ്ടകളുടെ കയ്യില്‍ കാണുന്നതുപോലുള്ള വടിവാള്‍ കത്തിയില്‍ കുങ്കുമവും മഞ്ഞളും ഒക്കെ ഇട്ട് പൂജിച്ചു’.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കത്തി എന്തിനാണ് എടുക്കുന്നതെന്ന് ചോദിച്ചപ്പോള്‍ നിന്നെ കൊല്ലാനാണെന്ന് അമ്പിളി പറഞ്ഞു’വെന്നും യുവതി വെളിപ്പെടുത്തി. ‘ഞാന്‍ തീര്‍ന്നു എന്നാണ് കരുതിയത്. ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്’ എന്നും യുവതി പറയുന്നു. കുറ്റപ്പുഴയിലെ വീട്ടില്‍ ഡിസംബര്‍ രണ്ടിനാണ് മന്ത്രവാദം നടന്നത്.
കുടക് സ്വദേശിനിയായ യുവതിയുടെ ദാമ്പത്യപ്രശ്നം പരിഹരിക്കാന്‍ പൂജയ്ക്കായാണ് കുറ്റപ്പുഴയിലെ വീട്ടിലെത്തിക്കുന്നത്. 20,000 രൂപ അമ്പിളി വാങ്ങിയിരുന്നതായും യുവതി പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ തിരുവല്ല ഡിവൈഎസ്പിക്ക് പത്തനംതിട്ട എസ്പി നിര്‍ദേശം നല്‍കിയിരുന്നു. ചങ്ങനാശ്ശേരി സ്വദേശിനിയായ ഇടനിലക്കാരി അമ്പിളിയാണ് വീട് വാടകയ്ക്കെടുത്തതെന്നാണ് പൊലീസിന് ലഭിച്ച വിവരം.



