തിരുവല്ലയില്‍ സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീടിന് നേരെ ആക്രമണം: കാറിന്റെ ചില്ല് അടിച്ചു തകര്‍ത്തു, വഴി തർക്കത്തെ തുടർന്നുണ്ടായ വിരോധമെന്ന് സംശയം

Spread the love

 

തിരുവല്ല: കുറ്റൂരില്‍ സ്ത്രീകള്‍ തനിച്ച്‌ താമസിക്കുന്ന വീടിന് നേരെ അജ്ഞാതരുടെ ആക്രമണം. വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഗണര്‍ കാറിന്റെ ചില അടിച്ചു തകര്‍ത്തു.

 

തുകലശ്ശേരി അമൃത വിദ്യാലയത്തിലെ അധ്യാപികയായ കുറ്റൂര്‍ കല്ലൂരേത്ത് വീട്ടില്‍ ഉമാദേവിയുടെ വീടിന് നേരെയാണ് ആക്രമണം നടന്നത്. ഉമാദേവിയും 83 കാരിയായ മാതാവ് ശാന്തകുമാരി അമ്മയും മാത്രമാണ് വീട്ടില്‍ താമസം.

 

ഇന്ന് രാവിലെ ശാന്തകുമാരി അമ്മ വീടിന് പുറത്തിറങ്ങിയപ്പോഴാണ് കാറിന്റെ ചില്ല് തകര്‍ന്ന നിലയില്‍ കണ്ടത്. അയല്‍വാസിയുമായി വര്‍ഷങ്ങളായി വഴിതര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നും ഇതാവാണം അക്രമത്തിന് പിന്നിലെന്നും സംശയിക്കുന്നുണ്ട്. വീടിന്റെ മുന്‍ വാതിലിന്റെ പടിയില്‍ പൂച്ച, എലി എന്നിവ കൊന്ന് കൊണ്ടു വയ്ക്കുന്നത് പതിവാണെന്നും ഉമാദേവി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പരാതിയെ തുടർന്ന് തിരുവല്ല സി ഐ ബി കെ സുനില്‍ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തി തെളിവുകള്‍ ശേഖരിച്ചു.