തിരുവല്ലയിൽ വിവിധ വാഹനങ്ങളിലായി എത്തിയ ​ഗുണ്ടാസംഘങ്ങൾ തമ്മിലടിച്ചു; കഠാരയും വടിവാളും വീശി പരസ്പരം ആക്രമണം നടത്തിയ ഞ്ചം​ഗസംഘം പൊലീസ് പിടിയിൽ; ഇവരുടെ പക്കൽ നിന്ന് മാരകായുധങ്ങൾ കണ്ടെടുത്തു

Spread the love

സ്വന്തം ലേഖകൻ

തിരുവല്ല: പൊതുസ്ഥലത്ത് കഠാരയും വടിവാളും വീശി തമ്മിലടിച്ച ഗുണ്ടാ സംഘങ്ങൾ പൊലീസ് പിടിയിൽ. ഇവരുടെ പക്കൽ നിന്ന് മാരകായുധങ്ങൾ പിടിച്ചെടുത്തു. കാപ്പ കേസ് പ്രതി അടങ്ങുന്ന സംഘമാണ് പരസ്പരം ഏറ്റുമുട്ടിയത്. അഞ്ചു പേരാണ് അറസ്റ്റിലായത്.

വെള്ളിയാഴ്ച രാത്രി ഏഴരയോടെ കവിയൂർ പുന്നിലം ജങ്ഷന് സമീപം ആയിരുന്നു സംഭവം. ആഞ്ഞിലിത്താനം വെള്ളാപ്പള്ളിയിൽ വീട്ടിൽ അനീഷ് കെ. എബ്രഹാം (29), നെല്ലിക്കുന്നിൽ വീട്ടിൽ അജയകുമാർ (28), ആഞ്ഞിലിത്താനം മുല്ലപ്പള്ളിയിൽ വീട്ടിൽ അനിൽകുമാർ (26), പള്ളിക്കച്ചിറ അമ്പാട്ട് വീട്ടിൽ സുമിത്ത് (28), കവിയൂർ തൂമ്പുങ്കൽ കോളനിയിൽ വിഷ്ണു നിവാസിൽ ജിഷ്ണു (28) എന്നിവരാണ് പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവിധ വാഹനങ്ങളിലായി എത്തിയ സംഘാംഗങ്ങൾ വാക്കേറ്റത്തിനൊടുവിൽ തമ്മിലടിക്കുകയായിരുന്നു. സംഭവത്തിൽ ഇടപെട്ട നാട്ടുകാർക്ക് നേരെ സംഘം വടിവാൾ വീശി.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പെട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘം ഉടൻതന്നെ സ്ഥലത്തെത്തി സംഘാഗങ്ങളെ വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.