
സ്വന്തം ലേഖകൻ
പത്തനംതിട്ട: പോലീസ് പിൻതുടരുന്നതറിഞ്ഞ് കൈയ്യിലിരുന്ന കഞ്ചാവ് പൊതി തോട്ടിലെ വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞു കടന്ന ലഹരി വ്യാപാരി പിടിയിൽ. തിരുവല്ലയിലും പരിസരങ്ങളിലും കഞ്ചാവ് വിൽപ്പന നടത്തിവന്ന തിരുവല്ല ചുമത്ര ആറ്റിൻകരയിൽ വീട്ടിൽ മോൻസിയാണ് പിടിയിലായത്.
പോലീസ് പിടിക്കാൻ ശ്രമിച്ചപ്പോൾ കയ്യിൽ കരുതിയ കഞ്ചാവ് പൊതി വലിച്ചെറിഞ്ഞശേഷം, തോട്ടിൽ ചാടി രക്ഷപ്പെടുക ആയിരുന്നു.
ഡാൻസാഫ് സംഘത്തിന്‍റെയും, തിരുവല്ല പോലീസിന്‍റെയും സംയുക്ത തെരച്ചിലിൽ കൊട്ടാലി പാലത്തിനടുത്തു നിന്നും പിടിയിലായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വെള്ളിയാഴ്ചയാണ് പോലീസ് തന്നെ പിന്തുടരുന്നതറിഞ്ഞ പ്രതി പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച കഞ്ചാവ് വെള്ളത്തിൽ വലിച്ചെറിഞ്ഞിട്ട് രക്ഷപ്പെട്ടത്.
കവറിൽ നിന്നും 90 ഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുത്തു.
ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജന് ലഭിച്ച രഹസ്യവിവരം, നർകോട്ടിക് സെൽ ഡിവൈഎസപി, കെ എ വിദ്യാധരന് കൈമാറിയതിനെ തുടർന്നാണ് വെള്ളിയാഴ്ച ഡാൻസാഫ് സംഘവും, പോലീസ് ഇൻസ്‌പെക്ടർ സുനിൽ കൃഷ്ണന്‍റെ നേതൃത്വത്തിലുള്ള തിരുവല്ല പോലീസും ചേർന്ന് ഇയാളെ അറസ്റ്റ് ചെയ്യാൻ നീക്കം നടത്തിയത്.
പോലീസിന്‍റെ പിടിയിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് മോൻസി തോട്ടിൽ ചാടിയത്. തിരുവല്ല പോലീസ് ഇൻസ്‌പെക്ടർക്കൊപ്പം എസ് ഐ നിത്യാ സത്യൻ, എ എസ് ഐ ബിജു എന്നിവരും, ഡാൻസാഫ് സംഘത്തിൽ എ എസ് ഐ അജികുമാറും സി പി ഓ സുജിത്തുമാണ് ഉണ്ടായിരുന്നത്.