
അതിര്‍ത്തി തര്‍ക്കത്തിനിടയിൽ സംഘര്‍ഷം; തിരുവല്ലയില്‍ തലയ്ക്കടിയേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; ബന്ധുക്കളായ പ്രതികള്‍ അറസ്റ്റില്‍
സ്വന്തം ലേഖിക
തിരുവല്ല: പത്തനംതിട്ട തിരുവല്ലയില്‍ വീട്ടമ്മയെ തലക്കെടിച്ചു കൊന്ന കേസില്‍ രണ്ടു പ്രതികള്‍ അറസ്റ്റില്‍.
നിരണം സ്വദേശികളായ ചന്ദ്രൻ, രാജൻ എന്നിവരാണ് പിടിയിലായത്. അതിര്‍ത്തി തര്‍ക്കത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിലാണ് വീട്ടമ്മയ്ക്ക് തലയ്ക്കടിയേറ്റത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിരണം സ്വദേശിയായ ആറ്റുപറയില്‍ വിജയന്റെ ഭാര്യ രാധയാണ് ബന്ധുക്കള്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തിനിടയിലെ സംഘര്‍ഷത്തില്‍ അടിയേറ്റ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചുമണിയോടുകൂടിയാണ് സംഭവം.
ഏറെനാളായി രാധയുടെ ഭര്‍ത്താവ് വിജയനും ബന്ധുക്കളായ ചന്ദ്രനും രാജനും തമ്മില്‍ വഴിയെ ചൊല്ലി അതിര്‍ത്തി തര്‍ക്കം ഉണ്ടായിരുന്നു. കഴിഞ്ഞദിവസം ഇരു കൂട്ടരും തമ്മിലുള്ള തര്‍ക്കം രൂക്ഷമായി. വാക്കുതര്‍ക്കം സംഘര്‍ഷത്തിലേക്ക് കലാശിച്ചപ്പോള്‍ പിടിച്ചു മാറ്റാൻ എത്തിയതാണ് രാധ.
ഇരുകൂട്ടരെയും പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിന് ഇടയിലാണ് രാധയ്ക്ക് അടിയേറ്റത്. ആക്രമണത്തില്‍ രാധയുടെ മൂക്കിനാണ് ഗുരുതരമായി പരിക്കേറ്റിരുന്നു. നാട്ടുകാര്‍ ഇടപെട്ട് ഉടനെ തന്നെ രാധയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു.
ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകിട്ടാണ് രാധ മരിച്ചത്. മരണം സ്ഥിരീകരിച്ചതിന് പിന്നാലെ രണ്ടു പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.