
കവിയൂർ : തിരുവല്ലയിലെ റീനയുടെയും 2 പെൺമക്കളുടെയും തിരോധാനത്തിന് പിന്നാലെ ഭർത്താവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
റീനയെയും 2 പെൺകുട്ടികളെയും കാണാതായിട്ട് രണ്ടാഴ് പിന്നിടുന്നതിനിടെയാണ് റീനയുടെ ഭർത്താവ് അനീഷ് മാത്യു(41)നെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
റീനയെയും മക്കളെയും കണ്ടെത്താൻ അന്വേഷണത്തിന് പ്രത്യേക സംഘത്തെയും എസ്‌പി നിയോഗിച്ചിരുന്നു. ഈ അന്വേഷണം തുടരുന്നതിനിടെ റീനയും മക്കളും ബസിലടക്കം യാത്ര ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു, എന്നാൽ ഇവർ പിന്നീട് എവിടേക്കാണ് പോയത് എവിടെയാണ് ഉള്ളത് എന്ന വിവരങ്ങൾ ഒന്നും തന്നെ ലഭ്യമായിരുന്നില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ടാഴ്ചയായിട്ടും കേസിൽ യാതൊരു തുമ്പും ലഭിക്കാത്തതിന്റെ മനോവിഷമം ആവാം ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് കരുതുന്നത്. അനീഷിനെ ഇന്ന് വൈകിട്ടോടെയാണ് കവിയൂരിലെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.