തിരുവല്ലയില്‍ ആറുമാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം പുഴയോരത്ത് ; കാലില്‍ നായ കടിച്ച പാടുകള്‍;മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവല്ല: പുഴയോരത്ത് ആറുമാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. തിരുവല്ല പുളിക്കീഴ് പള്ളിക്ക് സമീപത്തെ കടവിലാണ് മൃതദേഹം കണ്ടെത്തിയത്. ദുര്‍ഗന്ധത്തെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

കുഞ്ഞിന്റെ മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ട്. കാലില്‍ നായ കടിച്ചതിന് സമാനമായ പാടുകളുണ്ട്.
പുഴയോരത്തോട് ചേര്‍ന്ന ചതുപ്പ് നിലത്തില്‍ നിന്നാണ് കമിഴ്ന്നു കിടക്കുന്ന അവസ്ഥയില്‍ മൃതദേഹം കണ്ടെത്തിയത്. സമീപത്ത് ഒരു ചാക്കും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group