മുൻവൈരാഗ്യത്തെ തുടർന്ന് സഹോദരങ്ങളെയും സുഹൃത്തുക്കളെയും കുത്തി പരിക്കേൽപ്പിച്ച കേസിലെ രണ്ടാം പ്രതി പിടിയിൽ: രണ്ട് മാസം മുൻപ് ബാറിൽ വച്ചുണ്ടായ വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് പോലീസ്

Spread the love

 

പത്തനംതിട്ട: സഹോദരങ്ങളെയും സുഹൃത്തിനെയും കുത്തി പരിക്കേല്‍പ്പിച്ച കേസിലലെ രണ്ടാം പ്രതി പിടിയില്‍. തിരുവല്ല തിരുമൂലപുരം സ്വദേശി പി.ആർ. അർജുൻ (27) ആണ് അറസ്റ്റിലായത്.

 

ഞായർ രാത്രി തിരുവല്ല മഞ്ഞാടി എ.വി.എസ് ഫ്ലാറ്റിന് സമീപം കാറിലെത്തിയ മഞ്ഞാടി ആമല്ലൂർ സ്വദേശി ഗോകുല്‍, സഹോദരൻ രാഹുല്‍, സുഹൃത്ത് അഖിലേഷ് എന്നിവർക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്.

 

അർജുനും ഒന്നാം പ്രതിയും ചേർന്ന് കാർ തടഞ്ഞുനിർത്തി അസഭ്യം വിളിച്ചു. കാറില്‍നിന്ന് ഇറങ്ങിയ ഗോകുലിനെയും രാഹുലിനെയും അഖിലേഷിനെയും കത്തികൊണ്ടും കല്ലുകൊണ്ടും ആക്രമിച്ച്‌ പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇയാളുടെ തലക്കും മൂക്കിനും ഗുരുതരമായി പരിക്കേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഒന്നാം പ്രതി കല്ലുകൊണ്ട് ഇടിക്കുകയും, ഇരുവരും ചേർന്ന് മൂവരെയും മർദിക്കുകയും ചെയ്തതായാണ് കേസ്. പരിക്കേറ്റവരും അർജുനുമായി രണ്ട് മാസം മുൻപ് തിരുവല്ലയിലെ ബാറില്‍ വച്ച്‌ സംഘർഷം ഉണ്ടായിരുന്നു. ഇതിന്റെ വിരോധം കാരണമാണ് ഇപ്പോഴത്തെ ആക്രമണം.

 

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി ഗോകുലിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. അർജുൻ ചികിത്സയിലിരിക്കുന്ന തിരുവല്ല മെഡിക്കല്‍ മിഷൻ ആശുപത്രിയിലെത്തി പോലീസ് ഇയാളെ ചോദ്യം ചെയ്തു. തുടർന്ന് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.

 

അർജുനെതിരെ തിരുവല്ല സ്റ്റേഷനില്‍  മൂന്ന് കേസുകളും കോട്ടയം വാകത്താനം സ്റ്റേഷനില്‍ രണ്ട് കേസുകളും നിലവിലുണ്ട്. കുറ്റപ്പുഴ ആറ്റുമാലില്‍ വീട്ടില്‍ സുജുകുമാറാണ് ഒന്നാം പ്രതി, ഇയാള്‍ ഒളിവിലാണ്.