തിരുവല്ല ഗവ.ആശുപത്രിക്ക് സമീപം ചരക്ക് ലോറി അപകടത്തിൽ പെട്ടു; ഫുട്പാത്തിലുള്ള കൈവരികൾ തകർത്ത ലോറി സമീപത്തെ കടയിലേക്ക് ഇടിച്ചുകയറി; ആളപായമില്ല

Spread the love

തിരുവല്ല: തിരുവല്ല ഗവ.ആശുപത്രിക്ക് സമീപം വിട്ട ചരക്ക് ലോറി അപകടത്തിൽ പെട്ടു. തമിഴ്നാട്ടിൽ നിന്നും തിരുവല്ല മാർക്കറ്റിലേക്ക് പച്ചക്കറിയുമായി എത്തിയ ലോറിയാണ് അപകടത്തിൽപ്പെട്ടത്.

ഇന്ന് പുലർച്ചെയായിരുന്നു അപകടം. ഫുട്പാത്തിലുള്ള കൈവരികൾ തകർത്ത ലോറി സമീപത്തെ ടയർ ഹൗസ് എന്ന കടയിലേക്ക് ഇടിച്ചു കയറി. കടയുടെ മുൻവശം പൂർണമായും തകർന്നു.

ഏകദേശം ഒന്നര ലക്ഷത്തോളം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി സ്ഥാപന ഉടമ പറഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല. സംഭവത്തിൽ തിരുവല്ല പോലീസ് കേസെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group