
തിരുവല്ലയില്‍ സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ചു ;യാത്രികരായ അമ്മയ്ക്കും മകനും പരിക്കേറ്റു
സ്വന്തം ലേഖിക
തിരുവല്ല: സ്വകാര്യ ബസ് ബൈക്കില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികരായിരുന്ന അമ്മയ്ക്കും മകനും പരിക്കേറ്റു.
ചെങ്ങന്നൂര്‍ തിരുവൻവണ്ടൂര്‍ മണിയൻ പള്ളിയില്‍ വീട്ടില്‍ പ്രഭ (42) , മകൻ യദു ( 24 ) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 7 മണിയോടെ ടി കെ റോഡിലെ മഞ്ഞാടി ജംഗ്ഷന് സമീപം ആയിരുന്നു അപകടം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവല്ല ഭാഗത്തുനിന്നും കോഴഞ്ചേരി ഭാഗത്തേക്ക് പോയ ബൈക്കില്‍ എതിര്‍ ദിശയില്‍ നിന്ന് വന്ന ബസ് ഇടിക്കുകയായിരുന്നു. അപകടത്തില്‍ സാരമായി പരിക്കേറ്റ ഇരുവരെയും തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Third Eye News Live
0