
സ്വന്തം ലേഖിക
തിരുവല്ല : തിരുവല്ല കുമ്പനാട് കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കുമ്പനാട് മുട്ടുമൺ സ്വദേശി പുറമറ്റം പുളിമൂട്ടിൽ തോമസ് ജേക്കബാ( 69)ണ് മരിച്ചത്.
മുട്ടുമൺ എസ്ആർ പമ്പിനു സമീപമായിരുന്നു അപകടം. കാർ എതിർദിശയിൽ നിന്നെത്തിയ സ്വകാര്യ ബസിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓടിക്കൂടിയ നാട്ടുകാർ ഇയാളെ കാറിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.ഭാര്യ: ശോശാമ്മ തോമസ് ,മക്കൾ: അരുൺ പി തോമസ് അഞ്ജു തോമസ്. സംസ്ക്കാരം പിന്നീട്.