‘കെഎസ്ആർടിസി ബസ് ഓടിക്കാൻ ആഗ്രഹം’: മദ്യലഹരിയിൽ കെഎസ്ആർടിസി ബസ് കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

Spread the love

 

പത്തനംതിട്ട: തിരുവല്ല കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്ന് ബസ് കടത്തികൊണ്ടു പോകാൻ ശ്രമിച്ച യുവാവ് പിടിയിൽ. ആഞ്ഞിലത്താനം സ്വദേശി ജെബിനാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയോടു കൂടിയാണ് സംഭവം.

 

മദ്യപിച്ചെത്തിയ യുവാവ് തിരുവല്ല ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസ്സിൽ കയറി വണ്ടി എടുക്കുകയായിരുന്നു. വാഹനം മുന്നോട്ടു പോകുന്ന കണ്ട കെഎസ്ആർടിസി ജീവനക്കാർ വണ്ടി തടഞ്ഞു നിർത്തി. മദ്യലഹരിയിൽ യുവാവിന് ബസ് ഓടിച്ചു നോക്കാനുള്ള ആഗ്രഹം കൊണ്ടാണ് വാഹനമെടുത്തതെന്നാണ് പറയുന്നത്.

 

തിരുവല്ല – മല്ലപ്പള്ളി റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി വേണാട് ബസ് ആണ് കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചത്. കെഎസ്ആർടിസി ജീവനക്കാരുടെ പരാതിയിൽ തിരുവല്ല പോലീസ് കേസെടുത്തു. നിലവിൽ പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group