കാഴ്ചക്കാരായി മാറി നില്‍ക്കാന്‍ ഇനിയില്ല; തിരുവല്ല മണിപ്പുഴ ക്ഷേത്രത്തില്‍ ഉത്സവം നടത്തിപ്പുകാരായി സ്ത്രീകള്‍; രക്ഷാധികാരിയും പ്രസിഡന്റും ജനറല്‍ കണ്‍വീനറും ജോയിന്റ് കണ്‍വീനര്‍മാരുമെല്ലാം സ്ത്രീകള്‍ തന്നെ

Spread the love

തിരുവല്ല: ഉത്സവം പോലുള്ള വലിയ ആഘോഷങ്ങളിള്‍ കാഴ്ചക്കാരുടെ സ്ഥാനമാണ് സ്ത്രീകള്‍ക്ക് ഉള്ളത്.

പാത്രം കഴുകലും പൂക്കളൊരുക്കലുമടക്കമുള്ള പിന്നാമ്പുറജോലികളാകും സ്ത്രീകളെ ഏല്‍പ്പിക്കുക.
എന്നാല്‍, ഇത്തവണ ചരിത്രം മാറ്റി പിടിക്കാന്‍ ഒരുങ്ങുകയാണ് തിരുവല്ല മണിപ്പുഴ ക്ഷേത്രത്തിലെ ഉത്സവ കമ്മറ്റിക്കാര്‍.

കാഴ്ചക്കാരില്‍ നിന്നും ഉത്സവം നടത്തിപ്പുകാരിലേക്ക് ചുവടുമാറ്റുകയാണ് ഇത്തവണ ഇവിടുത്തെ പെണ്ണുങ്ങള്‍.
മണിപ്പുഴ പൊരുന്നനാര്‍ക്കാവ് ദേവീക്ഷേത്രത്തിലെ ഉത്സവക്കമ്മിറ്റി നയിക്കുന്നത് സ്ത്രീകളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രക്ഷാധികാരിയും പ്രസിഡന്റും ജനറല്‍ കണ്‍വീനറും ജോയിന്റ് കണ്‍വീനര്‍മാരുമെല്ലാം സ്ത്രീകള്‍ തന്നെ. അവരെ സഹായിക്കാന്‍ പുരുഷന്‍മാര്‍ ഉണ്ടെങ്കിലും പ്രധാന സ്ഥാനങ്ങളിലെല്ലാം വനിതകളാണ് ഇത്തവണ.

വീടുകളില്‍ സംഭാവന ശേഖരിക്കാനിറങ്ങുന്നതും ഉച്ചഭാഷിണിക്ക് പോലീസ് അനുമതി എടുത്തതും വഴിപാട്, കലാപരിപാടി തുടങ്ങിയവ ബുക്കുചെയ്യുന്നതും സ്ത്രീകളുടെ മേല്‍നോട്ടത്തിലാണ്.

സഹകരണവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ കൂടിയായ ഗീതാ സുരേഷ് ആണ് കമ്മിറ്റി രക്ഷാധികാരി, നെടുമ്പ്രം പഞ്ചായത്ത് ആശാ വര്‍ക്കര്‍ ഉഷാ രമേശ് പ്രസിഡന്റ്. അധ്യാപികയായ ജി. ജയന്തി (വൈസ് പ്രസി), പൊതുപ്രവര്‍ത്തക മഞ്ജു പ്രദീപ് (കണ്‍). വിവിധ കമ്മിറ്റി കണ്‍വീനര്‍മാരായി അധ്യാപിക രോഹിണി (ഫിനാന്‍സ്), മുന്‍ ഗ്രാമപ്പഞ്ചായത്തംഗം രാജശ്രീ ശ്രീകുമാര്‍ (ഫുഡ്), അധ്യാപിക വി.നീത (പബ്ലിസിറ്റി), സ്മിത (പ്രോഗ്രാം), ശ്രീകല (പൂജ) തുടങ്ങിയവരും ഉണ്ട്. മറ്റ് കമ്മിറ്റിയംഗങ്ങളായും സ്ത്രീകളുണ്ട്.