കോട്ടയം തിരുവാതുക്കലില്‍ വീട്ടുമുറ്റത്ത് മൂര്‍ഖനും 47 കുഞ്ഞുങ്ങളും; പിടികൂടി കൂട്ടിലാക്കി വനംവകുപ്പിന്റെ റസ്‌ക്യൂ ടീം

Spread the love

കോട്ടയം: തിരുവാതുക്കലില്‍ വീട്ടുമുറ്റത്തു നിന്നും വലിയ മൂർഖനെയും 47 കുഞ്ഞുങ്ങളെയും പിടികൂടി.

video
play-sharp-fill

വനം വകുപ്പിന്റെ റസ്‌ക്യൂ ടീമാണ് മൂർഖൻ കുഞ്ഞുങ്ങളെ പിടികൂടിയത്. കോട്ടയം വേളൂർ കൃഷ്ണ ഗീതത്തില്‍ രാധാകൃഷ്ണൻ നായരുടെ വീട്ടിലാണ് സംഭവം.

ഇന്ന് രാവിലെയാണ് വീട്ടുമുറ്റത്ത് പാമ്പിൻ മുട്ട കണ്ടതായി വീട്ടുകാർ വനംവകുപ്പിനെ അറിയിച്ചത്. റസ്ക്യൂ സംഘം സ്ഥലത്ത് എത്തി പാമ്പിനെ കണ്ട സ്ഥലം പരിശോധിച്ചു. അപ്പോഴാണ്‌ 47 പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വനംവകുപ്പിന്റെ സർപ്പ സ്‌നേക് റസ്‌ക്യൂ ടീം അംഗങ്ങളായ കെ.എ.അഭീഷ്, കെ.എസ് പ്രശോഭ് എന്നിവർ ചേര്‍ന്നാണ് പാമ്പുകളെ കണ്ടെത്തി കൂട്ടിലാക്കിയത്. ഇവിടെ നിന്നും നൂറു മീറ്റര്‍ മാറി കരിമ്പിൻ പടിയില്‍ സ്കൂട്ടറിനുള്ളില്‍ നിന്നും മൂർഖൻ കുഞ്ഞിനെ പിടികൂടി.

തിരുവാതുക്കല്‍ സ്വദേശി മുരുകന്‍റെ വാഹനത്തിലാണ് പാമ്പിനെ കണ്ടെത്തിയത്. വഴിയരികില്‍ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിലേക്ക് പാമ്പ് കയറുന്നത് വഴിയാത്രക്കാരാണ് കണ്ടത്. തുടർന്ന് വനം വകുപ്പിന്റെ സ്നേക്ക് റെസ്ക്യൂ ടീമിനെ വിവരമറിയിച്ചു. അവര്‍ എത്തി സ്കൂട്ടറിനുള്ളില്‍ നിന്നും പാമ്പിനെ പിടികൂടി.