video
play-sharp-fill
തിരുവല്ല അതിരുപത മുൻ അധ്യക്ഷൻ ഗീവർഗീസ് മാർ തിമോത്തിയോസ് കാലം ചെയ്തു

തിരുവല്ല അതിരുപത മുൻ അധ്യക്ഷൻ ഗീവർഗീസ് മാർ തിമോത്തിയോസ് കാലം ചെയ്തു

സ്വന്തംലേഖകൻ

 

പത്തനംതിട്ട:തിരുവല്ല അതിരൂപത മുൻ അധ്യക്ഷൻ ഗീവർഗീസ് മാർ തിമോത്തിയോസ് (91) കാലം ചെയ്തു. ഇന്ന് പുലർച്ചെ 3.15 നായിരുന്നു മരണം. തിരുവല്ല സെന്റ് ജോൺസ് മെത്രാപ്പൊലീത്തൻ കത്തീഡ്രലിൽ വ്യാഴാഴ്ചയാണ് കബറടക്കം. ഭൗതിക ശരീരം ഉച്ചവരെ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചാപ്പലിൽ പൊതുദർശനത്തിന് വയ്ക്കും. പുഷ്പഗിരി ആശുപത്രി മെഡിക്കൽ കോളേജായി ഉയർത്തിയതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയായിരുന്നു ഗീവർഗീസ് മാർ തിമോത്തിയോസ്.പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചാപ്പലിൽ പൊതുദർശനത്തിന് ശേഷം തിരുവല്ല സെന്റ് ജോൺസ് മെത്രാപ്പൊലീത്തൻ കത്തീഡ്രൽ ദേവാലയത്തിലും മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. തിരുവല്ല അതിരൂപതയുടെ കീഴിലുള്ള പള്ളികളിൽ വികാരിയായിരുന്നു. 1987 ൽ രൂപത അഡ്മിനിസ്‌ട്രേറ്ററായിരുന്ന അദ്ദേഹം 1988 ഓഗസ്റ്റ് എട്ടിന് തിരുവല്ല രൂപതാധിപനായി. 2003 ൽ സ്ഥാനമൊഴിഞ്ഞ അദ്ദേഹം സഭ ഐക്യ പ്രസ്ഥാനങ്ങൾക്കും സാമൂഹിക സംഘടനകൾക്കും വേണ്ടി പ്രവർത്തിച്ചുവരികയായിരുന്നു.